You are Here : Home / USA News

മികവ് തെളിയിച്ച നേതൃപാടവുമായി സിജില്‍ പാലക്കലോടി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

Text Size  

Story Dated: Saturday, November 23, 2019 11:25 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
 ഫ്‌ളോറിഡ: ഫോമാ 2020 - 2022 കാലയളവിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മികവ് തെളിയിച്ച നേതൃത്വപാടവുമായി സിജില്‍ പാലക്കലോടി. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമായ ഫോമാ പ്രവര്‍ത്തനവീഥികളില്‍ സമാനകളില്ലാതെ ഉന്നതിയിലേക്ക് വളരുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി വടക്കേ അമേരിക്കയിലും , ജന്മനാടായ കേരളത്തിലും സാംസ്കാരിക സാമൂഹികസേവന കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫോമയുടെ യശ്ശസ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.
 
ഇനിയുള്ള ഫോമയുടെ നേതൃത്വം കഴിഞ്ഞ കാലങ്ങളില്‍ ഉള്ള പോലെ സജീവപ്രവര്‍ത്തകരുടെ സജീവപങ്കാളിത്തം ഉള്ളതായിരിക്കണം. ഈ അവസരത്തിലാണ് ഫോമയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിജില്‍ പാലാക്കലോടി കടന്നുവരുന്നത്. സിജിലിനെ സര്‍ഗ്ഗം മലയാളി അസോസിയേഷനാണ് ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ജന്മനാട്ടില്‍ മികവ് തെളിയിച്ച നേതൃപാടവം അമേരിക്കന്‍ ജീവിതത്തിലും തുടര്‍ന്ന വ്യക്തിത്വം. ഫോമയുടെ ആരംഭം മുതല്‍ സജീവ സാന്നിധ്യം . നിലവില്‍ വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗമാണെങ്കിലും സൗത്ത് ഫ്‌ളോറിഡയില്‍ നിന്നായിരുന്ന അമേരിക്കന്‍ ജീവിതം ആരംഭിക്കുന്നത്. മാത്രമല്ല സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ടുമാണ് സിജില്‍. "മലയാളി മനസ്സ് " എന്ന മലയാളി വരികയുടെ പത്രാധിപര്‍ ആയിരുന്ന സിജില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രഥമ പ്രസിഡണ്ടും , നാഷണല്‍ ജോയിന്റ് ട്രഷറുമായി പ്രവര്‍ത്തിച്ചു.
 
കൂടാതെ സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഔദ്യോഗികമായി കാലിഫോര്‍ണിയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റിയ സിജില്‍ ഇവിടെയും സാമൂഹികസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്, സര്‍ഗ്ഗം മലയാളി അസോസിയേഷന്‍ സെക്രട്ടറി ആയിരുന്ന സിജില്‍ പിന്നീട് സംഘടനയുടെ പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സര്‍ഗ്ഗം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ് , നിലവില്‍ ഫോമയുടെ സോവനീര്‍ കമ്മറ്റിയുടെ എഡിറ്റര്‍ സ്ഥാനവും സിജിലിനെ നാഷണല്‍ കമ്മറ്റി ഏല്‍പ്പിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സ്‌റ്റേറ്റില്‍ ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന സിജില്‍ ഭവലിയൊരു സൗഹൃദവലയത്തിന് ഉടമയാണ്. അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂര്‍ണമനസോടെയുള്ള പിന്തുണയും, സഹകരണവും തനിക്ക് നല്കണമെന്ന് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.