You are Here : Home / USA News

വിശ്വാസികളെ സംരക്ഷിക്കും പാത്രിയര്‍ക്കീസ് ബാവാ. സുന്നഹദോസ് സമാപിച്ചു

Text Size  

Story Dated: Saturday, November 23, 2019 11:28 hrs UTC

മസ്‌കറ്റ്: ഇന്ത്യയില്‍ അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വസ്തതയും പുലര്‍ത്തുന്ന വിശ്വാസികള്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അവരെ സംരക്ഷിക്കാന്‍ സിംഹാസനത്തിന് ചുമതലയുണ്ടായിരിക്കുമെന്ന് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. 
 
മസ്‌കറ്റ് ഗാലാ മര്‍ത്തശ്മൂനി പള്ളിയില്‍  ചേര്‍ന്ന സുന്നഹദോസില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വാസവും പുലര്‍ത്താന്‍വേണ്ടി ഇന്ത്യയിലെ വിശ്വാസികള്‍ അനുഭവിക്കുന്ന വേദനയില്‍ അദ്ദേഹം പങ്കുചേര്‍ന്നു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. 
 
പാത്രിയര്‍ക്കീസ് ബാവായുടെ പ്രാര്‍ഥനയോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. കേരളത്തില്‍ സഭാക്കേസുമായി ബന്ധപ്പെട്ടുണ്ടായ സ്ഥിതിഗതികള്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി വിശദീകരിച്ചു. ആര്‍ച്ച്ബിഷപ്പുമാര്‍ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പൂര്‍വികവിശ്വാസവും പാരമ്പര്യവും നിലനിര്‍ത്തി സഭയോടും പാത്രിയര്‍ക്കീസ് ബാവായോടുമുള്ള ബന്ധം ഇന്ത്യയിലെ സഭ സൂക്ഷിക്കുമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു.
 
2015ല്‍ പാത്രിയര്‍ക്കീസ് ബാവാ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിച്ചിരുന്നു ആ സമിതിയിലേക്ക്.പുതുതായി  സിനഡ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, . കണ്‍വീനര്‍ ആയി. തിരഞ്ഞെടുത്തു , ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. , വൈദിക ട്രസ്റ്റി ഫാ സ്ലീബാ പോള്‍ കോര്‍എപ്പിസ്‌കോപ്പാ.,  സഭ സെക്രട്ടറി  കമാന്‍ഡര്‍ ഷാജി. ചൂണ്ടയില്‍. , സഭ സഭ ട്രസ്റ്റി കമാന്‍ഡര്‍ ഷാജി ചൂണ്ടയില്‍.,  സഭ സെക്രട്ടറി അഡ്വക്കേറ്റ് ഏലിയാസ് പോള്‍.,  എന്നിവരെ പുതുതായി. സമിതിയിലേക്ക് തിരഞ്ഞെടുത്തു.. , എന്തെങ്കിലും സമാധാനസാധ്യതകള്‍ ഉണ്ടെങ്കില്‍ ഈ സമിതി അത് പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിച്ചു.
 
കേരള സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ വെച്ച് പ്രശ്‌നപരിഹാരത്തിനു നടത്തിയ ശ്രമത്തെ സുന്നഹദോസ് അഭിനന്ദിച്ചു. കേരള ഗവര്‍ണറുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തു.
 
സുന്നഹദോസില്‍. കേരളത്തില്‍ നിന്ന് 31 മെത്രാപ്പോലീത്തമാരും. മറ്റു രാജ്യങ്ങളില്‍ നിന്നും. 6 മെത്രാപ്പോലീത്തമാരും പങ്കെടുത്തു., 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.