സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ സാന്‍ഹാസെ കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രാന്‍ഡ് പേരന്‍സിനേയും, സീനിയേഴ്‌സിനേയും ആദരിച്ചു. നവംബര്‍ 24-ാം തീയതി ഞായറാഴ്ച വി.കുര്‍ബാനയോടെ ആരംഭിച്ച ഈ പ്രോഗ്രാമില്‍, കാഴ്ചവെപ്പ്, ബൈബിള്‍ റീഡിംഗ്, ആള്‍ത്താര ശുശ്രൂഷ എന്നിവയ്ക്ക് ഗ്രാന്‍ഡ് പേരന്‍സ് ആണ് നേതൃത്വം നല്‍കിയത്. സാന്‍ഹൊസെ ഫൊറോന വികാരിയും കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടറും ആയ സജി പിണര്‍ക്കയില്‍ അച്ചന്‍ ഗ്രാന്‍ഡ് പേരന്‍സിനു വേണ്ടിയുള്ള വി.കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. തുര്‍ന്ന് നാല് ജനറേഷന്‍ ഉള്ള ഗ്രാന്‍ഡ് പേരന്‍സ്, പേരന്‍സ് എന്നിവര്‍ ആട്‌റില്‍ എത്തി കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടര്‍ സജി അച്ചന്‍, കെസിസിഎന്‍സി എക്‌സിക്യൂട്ീവ് വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയം പള്ളില്‍, സ്റ്റീഫന്‍ വേലിക്കെട്ടേല്‍, ഷിബു പാലക്കാട്ട്, സിബി ഇല്ലിക്കാട്ടില്‍, ജോബിന്‍ കുന്നശ്ശേരില്‍, സൈമണ്‍ ഇല്ലികാട്ടില്‍, ജോബിന്‍ കുന്നശ്ശേരില്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, എന്നിവരില്‍ നിന്നും പൂക്കള്‍ വാങ്ങി മാതാവിനു സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നില്‍ ഗ്രാന്‍പേരന്‍സിനു ഭക്ഷണം വിളമ്പി നല്‍കാന്‍ കെസിവൈഎല്‍ ഉം, യുവജനവേദിയും നേതൃത്വം നല്‍കി.
ഉച്ചയ്ക്കുശേഷം നടന്ന യോഗത്തിനു മുതിര്‍ന്ന കമ്മ്യൂണിറ്റി മെമ്പേഴ്‌സ് ആയ ജോസ് കണ്ടാരപ്പള്ളിയും, ഏലിയാമ്മ വല്യപറമ്പിലും, കെ.സി.സി.എന്‍.സി. സ്്പിരിച്ചല്‍ ഡയറക്ടര്‍ സജി പിണര്‍ക്കയില്‍ അച്ചനും, കെ.സി.സി.എന്‍.സി. പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ചു. തുടര്‍ന്നു ഗ്രൂപ്പ് ഡിസ്‌കര്‍ഷനു കെ.സി.സി.എന്‍.സി. ആദ്യ സെക്രട്ടറിയുമായ, ജോജൊ വട്ടാടികുന്നേല്‍ മോഡിറേറ്റര്‍ ആയി നേതൃത്വം നല്‍കി.257 ഓളം ഗ്രാന്‍ഡ് പേരന്‍സ് ഗ്രൂപ്പ് ഡിസ്‌കര്‍ഷനില്‍ പങ്കെടുത്തു.
തുടര്‍ന്നു കെ.സി.വൈ.എല്‍ ഉം യുവജനവേദിയും ചേര്‍ന്നു നടത്തിയ ഗെയിംസില്‍ ഗ്രാന്‍ഡ് പേരന്‍സും, സീനിയേഴ്‌സും, കൊച്ചുമക്കളും പങ്കെടുത്തു. തുടര്‍ന്നും ഇതുപോലെ കെസിസിഎന്‍സിയുടെ ഭാഗമായി പ്രോഗ്രാമുകള്‍ കൊണ്ടുവരണമെന്നും, കമ്മറ്റി മെമ്പറായ ബേബി പുല്ലുകാട്ട് അഭിപ്രായപ്പെട്ടു.
Comments