You are Here : Home / USA News

സംഘടനയു ടെ ശക്തിയും ഐക്യവും വിളിച്ചോതി കെ എച്ച് എന്‍ എ അധികാര കൈമാറ്റം

Text Size  

Story Dated: Thursday, November 28, 2019 04:15 hrs UTC

ഫിനിക്സ്: പ്രൗഡവും വര്‍ണ്ണ ശബളവുമായ ചടങ്ങില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ അധികാരം ഏറ്റെടുത്തു. സംഘടനയുടെ ശക്തിയും ഐക്യവും വിളിച്ചോതുന്നതായിരുന്നു അധികാര കൈമാറ്റ ചടങ്ങ്്. ഡോ സതീഷ് അമ്പാടി, ഡോ. സുധീര്‍ പ്രയാഗ, ഡോ. ഗോപാലന്‍ നായര്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ചുമതലകള്‍ ഏറ്റെടുത്തു.


ദിലീപ് പിള്ളയുടെ ഈശ്വര പ്രാര്‍ത്ഥനയക്കുശേഷംട്രസ്റ്റി ബോര്‍ഡ്് ചെയര്‍മാന്‍ സുധാ കര്‍ത്തയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഡോ. സതീഷ് അമ്പാടിയുടെ പ്രസിഡന്റ് പദവി സ്വീകരിച്ചുകൊണ്ടും എല്ലാവരെയും സ്വാഗതം അറിയിച്ചുകൊണ്ടും സംസാരിച്ചു. ഓരോ സംസ്ഥാനത്തും കെഎച്ച്എന്‍എയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതിലൂന്നി സംസാരിച്ച സതീഷ് അമ്പാടിയുടെ പ്രസംഗം പ്രചോദനാത്മകമായിരുന്നു. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഹിന്ദുത്വത്തിന്റെ ശക്തി നിലനിര്‍ത്താന്‍ യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റുമാരായ ഡോ. രാംദാസ് പിള്ളയും സുരേന്ദ്രന്‍ നായരും അനുഭവങ്ങള്‍ വിശദീകരിച്ചു.മുന്‍ പ്രസിഡന്റ് ടി.എന്‍. നായര്‍ കെഎച്ച്എന്‍എയുടെ ഹ്രസ്വ ചരിത്രം വിശദമാക്കി.

2021 കെഎച്ച്എന്‍എ കണ്‍വെന്‍ഷന്റെ ഔദ്യോഗിക തീമും ലോഗോയും ശ്രീജിത്ത് ശ്രീനിവാസന്‍ മനോഹരമായ വീഡിയോ ക്ലിപ്പിലൂടെ പ്രകാശനം ചെയ്തു.
രജിസ്ട്രേഷന്‍ പാക്കജ്് സമാരംഭിക്കുന്നതിന്റെ റിബണ്‍ ഡോ. രാംദാസ് പിള്ള മുറിച്ചു. സുജാത, മനുനായര്‍, സജിത്ത് തൈവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ രജിസ്‌ട്രേഷന്‍ പാക്കറ്റ് ഡോ. മീര ശരത്തിനു മേനോനും കല്യാണി മംഗളത്തിനും കൈമാറി ഉദ്ഘാടനും ചെയ്തു.

രജിസ്ട്രേഷന്‍ പാക്കേജ്, കെഎച്ച്എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍, കണ്‍വെന്‍ഷന്‍ ഹോട്ടലിലെ സൗകര്യം എന്നിവയുടെ വീഡിയോ ബിനോയി വാര്യര്‍ പ്രദര്‍ശിപ്പിച്ചു.കെഎച്ച്എന്‍എയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പും മാസികയുമായ അജ്ഞലിയുടെ പ്രകാശനം കോ എഡിറ്റര്‍ പ്രൊഫ. നാരായണന്‍ നീതാലത്ത് നിര്‍വഹിച്ചു. അതിഥികള്‍ക്ക് ആതിഥേയ സംസ്ഥാനമായ അരിസോണയുടെ സ്നേഹസമ്മാനവും നല്‍കി.
2021 ലെ കണ്‍വെന്‍ഷന്റെ അവലോകനം കണ്‍വെന്‍ഷന്‍ ചെയര്‍ സുധീര്‍ കൈതവന അവതരിപ്പിച്ചു. 
 
2021 ലെ കണ്‍വെന്‍ഷന്‍ ആദ്യമായി കെഎച്ച്എന്‍എയ്ക്ക് ഒരു ' കുടുംബ മേള' അവതരിപ്പിക്കുമെന്നും 2020 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഗ്രാന്‍ഡ് കാന്യോണ്‍ യാത്ര സൗജന്യമായി നല്‍കുമെന്നും സുധീര്‍ അറിയിച്ചു. ബാബു തിരുവല്ല, സജിത്ത് നായര്‍, അനു ഗണേഷ്, മായാ വാര്യയര്‍ തുടങ്ങിയവര്‍ തയ്യാറാക്കിയ മനോഹര വേദിയില്‍ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ ചടങ്ങിന് വര്‍ണ്ണ ശോഭ നല്‍കി.
കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സജീവ് മടമ്പത്ത്, കോ ചെയര്‍ ബാല രവീന്ദ്രന്‍, സെക്രട്ടറി ഗണേഷ് ഗോപാലപണിക്കര്‍, രാജ് മോഹന്‍, ഷാനവാസ് കാട്ടൂര്‍, അനിത പ്രസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.