You are Here : Home / USA News

വിദ്യാർഥികളായിരിക്കെ അറസ്റ്റ്; 36 വർഷത്തിനു ശേഷം നിരപരാധികൾ എന്നു കണ്ടെത്തി മോചനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 29, 2019 05:00 hrs UTC

ബാൾട്ടിമോർ ∙ 1983 ലെ താങ്ക്സ് ഗിവിങ്ങ് ഡേയിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ച മൂന്നു പേരെ നിരപരാധികളെന്നു കണ്ടെത്തിയതിനെ തുടർന്നു വിട്ടയക്കുന്നതിന് ബാൾട്ടിമോർ സർക്യൂട്ട് കോർട്ട് ജഡ്ജി ഉത്തരവിട്ടു. 36 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ഇവർ മോചിതരാകുന്നത്.
 
 
14 വയസ്സുള്ള ഡിവിറ്റ് ഡക്കറ് എന്ന വിദ്യാർഥിയെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാൻ വെടിവച്ചു കൊലപ്പെടുത്തിയെന്നാരോപിച്ചാണ് അന്നു പതിനാലു വയസ്സുള്ള ചെസ്റ്റ്നട്ട്, വാറ്റ്കിൻസ്, പതിനേഴ് വയസ്സുണ്ടായിരുന്ന സ്റ്റുവർട്ട് എന്നീ മൂന്നു പേരെ അറസ്റ്റു ചെയ്തത്.
ബാൾട്ടിമോർ സിറ്റി സ്കൂളിലെ മിഡിൽ സ്കൂൾ വിദ്യാർഥികളായിരുന്നു ഇവർ. ബാസ്കറ്റ് ബോളിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റി അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു. ഇതാണു ജാക്കറ്റ് തട്ടിയെടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് കേസ്.
 
സംശയത്തിന്റെ പേരിൽ പൊലീസ് മൂവരെയും പിടികൂടിയെങ്കിലും സാക്ഷി മൊഴികൾ പോലും പരിഗണിച്ചില്ല. കേസിൽ യഥാർഥ പ്രതി മൈക്കിൾ വില്ലിസ് ആയിരുന്നു എന്നു പിന്നീട് കണ്ടെത്തി. 2002–ൽ ഒരു വെടിവയ്പ്പിൽ വില്ലിസ് കൊല്ലപ്പെട്ടു.
കൗമാരക്കാരായ മൂന്നു പേരെയും മുതിർന്നവരായി പരിഗണിച്ചാണ് കേസെടുത്തത്. നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ജയിൽ വിമോചിതരായതിൽ ഇവർ സന്തുഷ്ടരാണെങ്കിലും യൗവനകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നതിൽ നിരാശയുണ്ട്.
 
ഇവർക്കു നഷ്ടപരിഹാരം നൽകാൻ ഗവൺമെന്റ് ബാധ്യസ്ഥരാണ്. 120 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.