കരോൾട്ടൺ (ഡാലസ്) ∙ കരോൾട്ടണിലെ വിവിധ കടകളിൽ നിന്നും മോഷണം നടത്തിയ മൂന്നു സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടകളിൽ മോഷണം നടന്നതായി വിവരം ലഭിച്ച പൊലീസ് എത്തിയപ്പോൾ മൂന്നുപേരും കാറിൽ കയറി സ്ഥലം വിട്ടിരുന്നു.
കടകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു പൊലീസ് ഓഫിസർ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ഇവരുടെ കൂടെ രണ്ടു വയസ്സുള്ള കുട്ടി ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനാൽ കാറിനെ പിന്തുടർന്നത് മാറ്റിവച്ചു. എന്നാൽ കാർ സഞ്ചരിക്കുന്നതു ഹെലികോപ്റ്ററിലൂടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഹെലികോപ്റ്ററിൽ നിന്നും ലഭിച്ച സന്ദേശമനുസരിച്ചു ഇവരുടെ വാഹനം ഡാലസ് പൈൻ സ്ട്രീറ്റിൽ പാർക്കു ചെയ്തിരുന്നതായി കണ്ടെത്തി. കാറിലുണ്ടായിരുന്ന ആൻ ഹാരിസ്, മൈക്കിയ ജെന്നിംഗ്സ്, റിനെ പാമർ എന്നിവരെ പൊലീസ് പിടികൂടി. ഇവരുടെ കാറിൽ രണ്ടു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു.
സിപിഎസ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. ക്രിമിനൽ ആക്ടിവിറ്റിയുടെ പേരിൽ പൊലീസ് കേസെടുത്തു. താങ്ക്സ് ഗിവിങ്ങ് ആരംഭിച്ചതോടെ കടകളിൽ തിരക്കു വർധിക്കുന്നതോടൊപ്പം മോഷണവും വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പൊലീസ് എല്ലാ കടകളിലും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്
Comments