അറ്റ്ലാന്റ: ഗാമ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും 2016 ഗാമ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ട്രഷററും ആയിരുന്ന ബിനു കാസിമിന്റെ പിതാവ് എം.വി കാസിം (റിട്ടയേര്‍ഡ് പി.എസ്.സി ഓഫീസര്‍, തണലില്‍, ആഹ്ളാദപുരം ,ചെമ്പഴന്തി) വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ഡിസംബര്‍ 4ന് നിര്യാതനായി. മൂന്ന് ആഴ്ച്ചയായി കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം അനിയൂര്‍ മുസ്ലീം പള്ളി കബര്‍സ്ഥാനില്‍ നടത്തി.
ഭാര്യ: അയിഷക്കുട്ടി. മക്കള്‍: ബിനു കാസിം, സീമ നസീം. മരുമക്കള്‍: നസീം (സൗദി അറേബ്യ) ,ഷീന ബിനു. കൊച്ചു മക്കള്‍: അമല്‍ നസീം, ആദില്‍ നസീം, അമന് ബിനു കാസിം, അര്മാന് ബിനു കാസിം.
Comments