പൗരത്വ (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമത്തിനു മുന്നിൽ തുല്യ പരിഗണനയും രണ്ടു ജനാധിപത്യ രാജ്യങ്ങളുടെ അടിസ്ഥാന തത്വങ്ങളാണ്’– യുഎസ് വിദേശകാര്യവകുപ്പ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.
‘ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു’– അദ്ദേഹം കുട്ടിച്ചേർത്തു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന ബിൽ തിങ്കളാഴ്ച രാജ്യസഭ പാസ്സാക്കിയിരുന്നു. വ്യാഴാഴ്ച ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചു. ഇത് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.
Comments