You are Here : Home / USA News

കെ.സി.എസിന്റെ പുതിയ ബോര്‍ഡംഗങ്ങള്‍ സ്ഥാനമേറ്റു

Text Size  

Story Dated: Tuesday, December 17, 2019 01:45 hrs UTC

ചിക്കാഗോ: ക്‌നാനായ കാത്തലിക്  സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്
 പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുത്തു. ഡിസംബര്‍ 14-ാം തീയതി നടന്ന കെ.സി.എസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച്, ലയിസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍ ഇവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍.
ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ സാബു കട്ടപ്പുറം, വൈസ് ചെയര്‍മാന്‍ ജൂബി വെണ്ണലശ്ശേരി, അംഗങ്ങള്‍: മജോ ഓട്ടപ്പള്ളി, ലൂക്കോസ് പൂഴിക്കുന്നേല്‍, സൈമണ്‍ മുട്ടത്തില്‍.
 
പുതിയതായി ഭാരവാഹികളെ പ്രസിഡന്റ് ഷിബു ചെറിയത്തില്‍ അഭിനന്ദിച്ചു. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ തന്റെ പ്രസംഗത്തില്‍, കാലാവധി പൂര്‍ത്തിയാക്കിയ ബോര്‍ഡംഗങ്ങളുടെ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു.
 
ബാബു തൈപ്പറമ്പില്‍, ഫിലിപ്പ് പുത്തന്‍പുര, ആനന്ദ ആകശാല, സൈമണ്‍ കട്ടപ്പുറം, ഷാജു പുളിമല എന്നിവരാണ് സ്ഥാനമൊഴിയുന്ന ലൈസണ്‍ ബോര്‍ഡ് അംഗങ്ങള്‍.
മാത്യു ഇടക്കുതറയില്‍, സജി മാലിതുരുത്തേല്‍, കുഞ്ഞുമോന്‍ തത്തംകുളം, മോനച്ചന്‍ പുല്ലാഴിയില്‍, സിറിള്‍ കട്ടപ്പുറം, ടിബു മൈലാടുംപാറയില്‍, ജിനോ കക്കാട്ടില്‍ എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കിയ ലജിസ്ലേറ്റീവ് ബോര്‍ഡ്ംഗങ്ങള്‍.
വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കരി എന്നിവര്‍ പൊതുയോഗത്തിനു നേതൃത്വം നല്‍കി.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.