അഗസ്റ്റ: തോമസ് വി. ജോഷ്വാ എപ്പിഡിമിയോളജിയില് യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കഴിഞ്ഞ നാലര വര്‍ഷത്തെ കഠിനാധ്വാത്തിലൂടെയാണ് അദ്ദേഹം പി.എച്ച്.ഡി നേടിയത്. അഗസ്റ്റയില്‍ നിന്നും 100 മൈല്‍ ദൂരെയുള്ള യൂണിവേഴ്സിറ്റിയുടെ ആതന്‍സ് കാമ്പസില്‍ ദിവസവും ഡ്രൈവ് ചെയ്ത് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.
ക്ഷയരോഗവും കാരണങ്ങളും രോഗനിര്‍ണ്ണയ രീതികളും എന്നതായിരുന്നു ഗവേഷണ വിഷയം. അഗസ്റ്റ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ച് വരവേയാണ് അദ്ദേഹം സ്കൂളില്‍ ചേര്‍ന്ന് പാര്‍ട്ട് ടൈമായില് ക്ലാസില്‍ ചേര്‍ന്ന് പി.എച്ച്.ഡി നേടിയത്.
പത്തനംതിട്ട മല്ലശേരി വി.പി ഹൗസില്‍ പരേതനായ ജോഷ്വായുടേയും, തങ്കമ്മയുടേയും പുത്രനാണ്. അഗസ്റ്റ വി.എ. ഹോസ്പിറ്റല്‍ കെയര്‍ മാനേജര്‍ മിനിയാണ് ഭാര്യ. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന അമിറ്റ, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ഓസ്റ്റിന്‍ എന്നിവര്‍ മക്കളാണ്. അഗസ്റ്റ സെന്റ് മേരീസ് ചര്‍ച്ച് സെക്രട്ടറികൂടിയാണ്
Comments