You are Here : Home / USA News

യു എസ് സിറ്റിസണ്‍ഷിപ്പ് അപേക്ഷാഫീസ് 1170 ഡാളറായി ഉയര്‍ത്തുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 18, 2019 04:49 hrs UTC

 
 
 
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വത്തിനുള്ള അപേക്ഷയോടൊപ്പം അടയ്‌ക്കേണ്ട ഫീസില്‍ 83 ശതമാനം വര്‍ദ്ധനവിലുള്ള നടപടികള്‍ ആരംഭിച്ചു.
 
ഇപ്പോള്‍ 640 ഡോളറാണ് അപേക്ഷാ ഫീസ് അത് 1170 ഡോളര്‍ ആക്കി ഉയര്‍ത്തുന്നതിനുള്ള തീരുമാനം ഉടനെ ഉണ്ടാകും.
 
ഇത് സംബന്ധിച്ച തീരുമാനം നവംബര്‍ 14 ന് ഫെഡറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.
 
പൊതുജനങ്ങള്‍ക്ക് ഇതേ കുറിച്ച് പരാതിയോ അഭിപ്രായമോ രേഖപ്പെടുത്താന്‍ മുപ്പത് ദിവസത്തെ സമയം നല്‍കിയിരുന്നു. 3300 പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്.
 
ഡിസംബര്‍ 16 ന് ഇതിനുള്ള സമയം അവസാനിച്ചു. 60 ദിവസം അവധിവേണമെന്ന അപേക്ഷ അംഗീകരിച്ചില്ല.
 
അപേക്ഷാ ഫീസ് വര്‍ദ്ധനയെ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി പ്രമീളാ ജയ്പാല്‍ എതിര്‍ത്തിരുന്നു. ഫീസ് വര്‍ദ്ധന അമേരിക്കന്‍ പൗരത്വ അപേക്ഷയില്‍ നിന്നും പൊതുജനങ്ങളെ മാറ്റിനിര്‍ത്തുന്നതിനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പ്രമീളാ പറഞ്ഞു. ഡി എ സി എ പ്രോഗ്രാം അപേക്ഷാ ഫീസ് 495 ല്‍ 765 ആയും, എല്‍ വണ്‍ വിസക്ക് 460ല്‍ നിന്നും 815 ആയി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.