You are Here : Home / USA News

കേരളസമാജം സ്റ്റാറ്റന്‍ഐലണ്ടിന് നവനേതൃത്വം

Text Size  

Story Dated: Friday, December 20, 2019 01:43 hrs UTC

 
രാജു ചിറമണ്ണില്‍
 
 
 
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലണ്ടിലെ മലയാളി സംഘടനയായ കേരള സമാജം സ്റ്റാറ്റന്‍ ഐലണ്ടിന്റെ 2020-ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
 
2019, ഡിസംബര്‍ 8-ാം തീയതി വൈകീട്ട് മൂന്നുമണിക്ക് സ്റ്റാറ്റന്‍ ഐലണ്ടിലുള്ള സെന്റ്. പോള്‍സ് സൊസൈറ്റി ആഡിറ്റോറിയം(ALBA HOUSE) ത്തില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പിന് സംഘടനയുടെ പ്രസിഡന്റ് ഇടിക്കുള ചാക്കോ അദ്ധ്യക്ഷം വഹിച്ചു.
മൗനപ്രാര്‍ത്ഥനക്കും, സ്വാഗതപ്രസംഗത്തിനുംശേഷം പ്രസിഡന്റ് കേരള സമാജത്തിന്റെ ഇന്നത്തെ പ്രസക്തിയേയും, കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങളേയും പറ്റി സംസാരിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷ്ണറായി പ്രവര്‍ത്തിച്ച ജേക്കബ്ബാ ചാക്കോ ഇലക്ഷന്‍ നടത്തിപ്പിനെക്കുറിച്ച് വിശദീകരിക്കുകയും, സുഗമമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 
പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍.
മി.വിന്‍സന്റ് ബാബുകുട്ടി-(പ്രസിഡന്റ്)
മി.സാബു തോമസ് -വൈസ് പ്രസിഡന്റ്
മിസിസ് അനു തോമസ്-സെക്രട്ടറി
മിസിസ് ഷൈനി തോമസ് - ജോ.സെക്രട്ടറി
മി.ചാക്കോ അബ്രഹാം-ട്രഷറര്‍
മി.മോഹന്‍ തോമസ്- ജോയിന്റ് ട്രഷറര്‍
എന്നിവരെ ഐക്യകണ്‌ഠേന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി, മി.ജേക്കബ് ചാക്കോ, മി.വര്‍ഗീസ് മാത്യു, മി.പൊന്നച്ചന്‍ ചാക്കോ, എക്‌സ് ഓഫീഷ്യോ(Ex-Officio) ആയി മി.ഇടിക്കുള ചാക്കോ, 2019-2020 ഓഡിറ്റേഴ്‌സ് ആയി മി.വര്‍ഗീസ് എം. വര്‍ഗീസ്, മിസിസ് സാലി അബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.
 
2020-ലെ കേരള സമാജം സ്റ്റാറ്റന്‍ ഐലണ്ടിന്റെ കമ്മറ്റി അംഗങ്ങളായി,
മി.അബ്രഹാം സക്കറിയ, മി.ബിനോയ് തോമസ്, ഡോ.ബിന്ദു തോമസ്, മിസിസ് ദീപ തോമസ്, മി.ജോയിക്കുട്ടി ജോര്‍ജ്, മിസിസ് ജൂലി ബിനോയ്, മി.ലാലു മാത്യു, മിസിസ് ലീല ജേക്കബ്, മി.മാന്‍ ചാക്കോ, മിസിസ് മെര്‍ലിന്‍ അബ്രഹാം, മിസിസ് നിഷ അബ്രഹാം, മി.പ്രിന്‍സ് തോമസ്, മി.സജി ജേക്കബ്, മി.വിജി അബ്രഹാം, മി.വര്‍ഗീസ് മാത്യു എന്നിവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
 
തിരഞ്ഞെടുപ്പിനു ശേഷം നടന്ന മീറ്റിംഗില്‍ പ്രസിഡന്റ് ഇടിക്കുള ചാക്കോ, നിയുക്ത പ്രസിഡന്റ് വില്‍സന്റ് ബാബുക്കുട്ടിയേയും, പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും അനുമോദിക്കുകയും, 2020 ലെ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാവിധമായ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
 
നിയുക്ത പ്രസിഡന്റ്, വിന്‍സന്റ് ബാബുക്കുട്ടി തന്റെ മറുപടി പ്രസംഗത്തില്‍, തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത എല്ലാ അംഗങ്ങളോടുമുള്ള നന്ദി അറിയിച്ചതോടൊപ്പം, 2020-ലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കേരള സമാജം അംഗങ്ങളുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമേയെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി സമാജത്തെ ശാക്തീകരിക്കുവാനും- അശരണരും, ആലംബഹീനരുമായ സഹജീവികള്‍ക്ക് ആശ്വാസവും, ആശ്രയവും നല്‍കുകയെന്നതാവണം കേരളസമാജം സ്റ്റാറ്റന്‍ഐലണ്ടിന്റെ മുഖ്യലക്ഷ്യമെന്നും അതിനായി ഒന്നിച്ച്- ഒരു മനസ്സോടെ, പ്രവര്‍ത്തിക്കുമെന്നും, നിയുക്ത പ്രസിഡന്റ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
 
സെക്രട്ടറി അനൂപ് പി. തോമസ് നന്ദി പ്രകാശനത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.