You are Here : Home / USA News

ഹൂസ്റ്റണിൽ മാസ്ക്ക് ധരിക്കാത്തവർക്ക് 1000 ഡോളർ പിഴ ; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പൊ

Text Size  

Story Dated: Friday, April 24, 2020 03:06 hrs UTC

ലീസ്
പി.പി.ചെറിയാൻ
 
ഹൂസ്റ്റൺ ∙ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ ഈയിടെ പുറത്തിറക്കിയ മാസ്ക്ക് ധരിച്ചില്ലെങ്കിൽ ആയിരം ഡോളർ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റൺ പോലീസ് ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ്.ഏപ്രിൽ 27 തിങ്കളാഴ്ച മുതൽ മാസ്ക്ക് ധരിക്കാത്തവർക്ക് 1000 ഡോളർ പിഴ നൽകേണ്ടിവരുമെന്ന് ഉത്തരവിറക്കിയ കൗണ്ടി ജഡ്ജിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും തികഞ്ഞ വിഡ്ഡിത്തവുമാണെന്ന് ഹൂസ്റ്റൺ പോലീസ് യൂണിയൻ പ്രസിഡന്റ് ജൊ ഗമാൽഡി.
ലക്ഷക്കണക്കിനാളുകൾ തൊഴിലില്ലായ്മ വേതനത്തിനു വേണ്ടി അപേക്ഷ സമർപ്പിച്ചിരിക്കെ, ഇത്തരക്കാരിൽ നിന്നും 1000 ഡോളർ ഫൈനായി വാങ്ങിക്കുക എന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു.
ഞങ്ങളുടെ ഓഫിസർമാർ മാസ്ക്ക് ധരിക്കണ്ടെന്നും പൗരന്മാർ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു.കൗണ്ടി ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൂസ്റ്റൺ മേയറും രംഗത്തെത്തി.ജഡ്ജിയുടെ ഉത്തരവ് നിർബന്ധമാക്കില്ലെന്ന് മേയർ ടർണർ പറഞ്ഞു. ജ‍ഡ്ജിയുടെ ഉത്തരവിനെതിരെ ഹാരിസ് കൗണ്ടി അഡ്മിനിസ്ട്രേഷൻ ബിൽഡിങ്ങിനു സമീപം പ്രതിഷേധ പ്രകടനവും അരങ്ങേറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.