പി.പി.ചെറിയാൻ
റോഡ്ഐലൻഡ് ∙ ഇന്ത്യൻ അമേരിക്കൻ പ്രൊഫസർ അനിതാ ശുക്ലക്ക് ബ്രൗൺ യൂണിവേഴ്സിറ്റിയുടെ റിസേർച്ച് അച്ചീവ്മെന്റ് അവാർഡ്.ബയോമെഡിക്കൽ എൻജിനീയറിങ് ഉൾപ്പെടെ വിവിധ മേഖലകളിൽ നടത്തിയ ഗവേഷണത്തെ മാനിച്ചാണ് അനിതയെ അവാർഡിനർഹയാക്കിയത്.
ബ്രൗൺ യൂണിവേഴ്സിറ്റി വാർഷിക പരിപാടിയുടെ ഭാഗമായി ശാസ്ത്ര – സാങ്കേതിക മേഖലകളിൽ കഴിവുതെളിയിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് അനിതയേയും ഇതിനായി തിരഞ്ഞെടുത്തത്.
അച്ചീവ്മെന്റ് അവാർഡിനു പുറമെ 5000 ഡോളറിന്റെ റിസേർച്ച് സ്റ്റൈപൻഡും അനിതക്ക് ലഭിക്കും.റൈസ് യൂണിവേഴ്സിറ്റിയിൽ ബയോഎൻജിനീയറിങ് ബിരുദവും മാസ്സാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ അനിത പ്രസിഡൻഷ്യൽ ഏർലി കരിയർ അവാർഡ്, നാഷണൽ സയൻസ് ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അനിതയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ ബ്രൗൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഓഫ് എൻജിനീയറിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു.
Comments