You are Here : Home / USA News

മാഗ് മലയാളം ക്ലാസുകള്‍ നടത്തുന്നു

Text Size  

Story Dated: Saturday, June 22, 2013 10:51 hrs UTC

ബ്‌ളസന്‍, ഹൂസ്‌ററന്‍

ഹ്യൂസ്റ്റണ്‍ :മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മലയാളം ക്ലാസുകള്‍ നടത്തുന്നു. മലയാള ഭാഷയെ ഇവിടെയുള്ള പുതിയ തലമുറയെ പഠിപ്പിക്കുകയും അവര്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഭാഷ പഠിപ്പിക്കുന്നതൊടൊപ്പം നാടിന്റെ സംസ്‌ക്കാരത്തെക്കുറിച്ചും അറിവു പകര്‍ന്നു നല്‍കുന്ന രീതിയിലുള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ജ്ജ് മണ്ണിക്കരോട്ടാണ് മലയാളം സ്‌ക്കൂളിന്റെ പ്രധാന അധ്യാപകന്‍. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ ആറുമണിവരെ മലയാളി അസോസിയേഷന്റെ സ്റ്റാഫോര്‍ഡിലെ പാര്‍ക്കര്‍ റോഡിലുള്ള ആസ്ഥാനത്ത് വെച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെന്നഡി ജോസഫും സെക്രട്ടറി എബ്രഹാം കെ. ഈപ്പനും ട്രഷറാര്‍ മാര്‍ട്ടിന്‍ ചൂരനോലിക്കലും അപേക്ഷിക്കുന്നു.

ജൂണ്‍ 29ന് ക്ലാസ് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴേ പറയുന്നവരുമായി ബന്ധപ്പെടുക.

പ്രസിഡന്റ് കെന്നഡി ജോസഫ് -281 236 9773

സെക്രട്ടറി എബ്രഹാം കെ.ഈപ്പന്‍- 832 5412456

ട്രഷറാര്‍ മാര്‍ട്ടിന്‍ ചൂരനോലിക്കല്‍: 914 260 5214 ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് മണ്ണിക്കരോട്ട്-281 857 9221

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.