ജാര്‍ഖണ്‌ഡ്: ജാര്‍ഖണ്‌ഡിലെ സര്‍ന ഗോത്രക്കാരുടെ വേഷത്തിലും, രൂപത്തിലും ധുര്‍വയിലെ സിങ്ങ്‌പുര്‍ ഗ്രാമത്തില്‍ നിര്‍മ്മിച്ച മറിയത്തിന്റെയും ഉണ്ണിയേശുവിന്റേയും പ്രതിമ വിവദമായിരിക്കുന്നു. സര്‍ന ഗോത്രക്കാര്‍ കൈകുഞ്ഞുങ്ങളെ എടുക്കുന്ന അതെ രീതിയിലാണ് മറിയം ഉണ്ണി യേശുവിനെ പ്രതിമയിലും മാറോടു ചേര്‍ത്തിരിക്കുന്നത്. ചുവന്ന കരയുള്ള വെള്ളസരിയില്‍ നില്‌ക്കുന്ന ആദിവാസി വേഷമാണ് മേരിക്ക് നല്‌കിയിട്ടുള്ളത്. കര്‍ദിനാല്‍ ടെലസ്‌ഫോസ് പി. ടോപ്പയാണ് ഈ പ്രതിമ ദിവസങ്ങള്‍ക്കു മുമ്പ് അനാച്ഛദനം ചെയ്‌തത്. ഈ പ്രതിമ ജാര്‍ഖണ്‌ഡില്‍ ഇന്ന് വിവാദവിഷയമായിരിക്കുന്നു. മാതാവിനെയും ഉണ്ണി യേശുവിനെയും ഗോത്രക്കാരുടെ വേഷത്തിലും, രൂപത്തിലും കാട്ടി ഗോത്ര വര്‍ഗക്കാരെ ക്രിസ്‌തു മത പരിവര്‍ത്തനം ചെയ്യാനുള്ള തന്ത്രമാനെന്നാണ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം. പ്രതിമയെ ചൊല്ലി പ്രതിക്ഷേധ പ്രകടങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സര്‍ന ഗോത്രത്തിലെ സ്‌ത്രീകള്‍ വിശേഷ ദിവസങ്ങളില്‍ ധരിക്കാറുള്ള ചുവന്ന കരയുള്ള വെള്ളസാരി അണിഞ്ഞു നില്‌ക്കുന്ന മറിയത്തിന്റെ പ്രതിമ സര്‍ന ഗോത്രക്കാരെ മൊത്തത്തില്‍ രോഷം കൊള്ളിച്ചിരിക്കയാണ്. പ്രതിമയെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാര്‍ കുത്തി പൊക്കുക ആണെന്നും, അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ്ഗത്തിന്റെ വോട്ടു തേടിയെടുക്കാന്‍ വേണ്ടിയുള്ള തന്ത്രം ആണെന്ന് കര്‍ദിനാള്‍ ടോപ്പോ അഭിപ്രായപ്പെട്ടു.
Comments