ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ പിക്നിക്ക് ജൂണ്‍ മാസം 29-ന് ശനിയാഴ്ച ഗ്ലെന്‍വ്യൂവിലുള്ള (2101 സെന്റര്‍) ജോണ്‍സ് പാര്‍ക്കില്‍ വെച്ച് നടത്തും. ജൂണ്‍ 29-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പിക്നിക്കില്‍ വ്യത്യസ്തമായ മത്സര ഇനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ പിക്നിക്കില്‍ പങ്കെടുക്കുന്ന അംഗങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കുടുംബത്തിന് ആലപ്പുഴ ലേക്ക് റിസോര്‍ട്ടില്‍ മൂന്നു ദിവസത്തെ താമസ സൗകര്യം സൗജന്യമായി നല്കപ്പെടുന്നതാണ്. സെപ്റ്റംബര്‍ 14-ന് നടക്കുന്ന ഓണാഘോഷപരിപാടിയിലേക്ക് 4 കുടുംബങ്ങള്‍ക്ക് സൗജന്യ പ്രവേശനവും നല്‍കുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡ് മെമ്പര്‍മാരായ ജോമോന് ചിറയില്‍ ചെയര്‍മാനും, ആഷ്ലി ജോര്‍ജ് വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ് പിക്നിക്കിന് നേതൃത്വം നല്‍കുക. എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷന് അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും കുടുംബ സമേതം ഈ പിക്നിക്കിലേക്ക് അസോസിയേഷന് ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം (847 722 7598), ജോമോന് ചിറയില്‍ (847 421 2071), സാബു നടുവീട്ടില്‍ (224 766 0379), ആഷ്ലി ജോര്‍ജ് (847 693 1882).
Comments