ഫ്രാന്‍സിസ് തടത്തില്‍ ന്യൂജേഴ്‌സി: ലോക മലയാളിയുടെ സ്വീകരണമുറികളുടെ അവിഭാജ്യ ഘടകമായി മാറിയ ബോം ടിവിയുടെ ആഭിമുഖ്യത്തിലുള്ള എം.സി.എന്‍ ചാനല്‍ പ്രവാസി മലയാളികള്‍ക്കായി മറ്റൊരു വാര്‍ത്താ-ദൃശ്യവിരുന്നുകൂടി ഒരുക്കുന്നു. ആഴ്ചതോറും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സംഭവിക്കുന്ന വാര്‍ത്തകളെ സമഗ്രമായി അപഗ്രഥിച്ച് തയ്യാറാക്കുന്ന ഇന്ത്യ ദിസ് വീക്ക് എന്ന പരിപാടിയാണ് എം.സി.എന്‍ ചാനലില്‍ ജൂലൈ ഏഴിന് രാവിലെ ഒമ്പതുമുതല്‍ (ഇഎസ്ടി) സംപ്രേഷണം ചെയ്യുന്നത്. ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ഈ പരിപാടി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശമലയാളികളില്‍ മലയാളം നന്നായി കൈകാര്യംചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഏറെ ഗുണകരമാവും. വിദേശമലയാളികളുടെ മുതിര്‍ന്ന മക്കളായിരിക്കുന്ന ഈ പരിപാടിയുടെ മുഖ്യപ്രേക്ഷകരെന്ന് എം.സി.എന്‍ ചാനല്‍ സിഇഒ ക്രിസ്റ്റഫര്‍ ജോണ്‍ അറിയിച്ചു.
ഈ പരിപാടി ഞായറാഴ്ചകളില്‍ രാത്രി ഏഴരയ്ക്കും പത്തരയ്ക്കും (ഇഎസ്ടി) പുനസംപ്രേഷണം ചെയ്യും. തുടക്കത്തില്‍ എം.സി.എന്‍ ചാനലിന്റെ ന്യൂജേഴ്‌സിയിലെ ലിവിംഗ്സ്റ്റണിലുള്ള സ്റ്റുഡിയോയിലായിരിക്കും റെക്കോര്‍ഡിംഗ്. പിന്നീട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന സ്റ്റുഡിയോകളില്‍ റെക്കോര്‍ഡിംഗ് നടത്തും. പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇനി പറയുന്നവരാണ്: എം.സി.എന്‍ ഡയറക്ടര്‍ ഫ്രാന്‍സിസ് തടത്തില്‍- ന്യൂസ് എഡിറ്റര്‍, ഡയറക്ടര്‍മാരായ ക്രിസ്റ്റഫര്‍ ജോണ്‍, ലിന്റോ മാത്യു, സജിമോന്‍ ആന്റണി- പ്രൊഡ്യൂസര്‍മാര്‍, ജോര്‍ഡി ജോര്‍ജ്- സ്‌പെഷല്‍ കണ്‍സള്‍ട്ടന്റ്. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍നിന്നുതന്നെയുള്ള യുവപ്രതിഭകളാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ന്യൂസ് പരിപാടിയുടെ അവതാരകര്‍.
രേശ്മ കുട്ടപ്പശേരി, ലിസ തോട്ടുമാരി, സാം കുട്ടപ്പശേരി എന്നിവരാണ് ഇപ്പോള്‍ ന്യൂസ് വായിക്കുന്നത്. ലോകത്തിലെ ആദ്യ മലയാളം ഐപി ടിവിയായ ബോം ടിവിയുടെ പ്ലാറ്റ്‌ഫോമില്‍ നാലുവര്‍ഷം മുമ്പ് തുടക്കം കുറിച്ച എം.സി.എന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആരംഭിക്കുന്ന മൂന്നാമത്തെ പ്രതിവാര പരിപാടിയാണ് ഇന്ത്യ ദിസ് വീക്ക്. കാഴ്ച ഈ ആഴ്ച, കര്‍മ്മവീഥിയിലൂടെ എന്നിവയാണ് ഇതിനുമുമ്പ് ആരംഭിച്ച പരിപാടികള്‍. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി എല്ലാ ദിവസവും സംപ്രേഷണം ചെയ്യുന്ന എം.സി.എന്‍ ന്യൂസം വിജയകരമായി തുടരുകയാണ്. ഇനിയും പുതുമകളോടെ നിരവധി പരിപാടികള്‍ എം.സി.എനില്‍നിന്ന് പ്രതീക്ഷിക്കാമെന്നും ക്രിസ്റ്റഫര്‍ ജോണ്‍ പറഞ്ഞു.
Comments