ഡിട്രോയിറ്റ്: ഫോമയുടെ ഗ്രേറ്റ് ലേക്ക് റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം മിഷിഗണ്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ജോര്‍ജ് ഡറാണി ഡിട്രോയിറ്റിലുള്ള കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. ഈ മീറ്റിംഗില്‍ വെച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റും, ഇന്ത്യന്‍ ചീഫ് ജസ്റ്റീസില്‍ നിന്നും കേരള രത്‌നം, ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ് ലഭിച്ച ഡോ. നരേന്ദ്ര കുമാറിന് ഫോമ ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കുകയുണ്ടായി. ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് മീറ്റിംഗില്‍ അധ്യക്ഷതവഹിച്ചു. മലയാളികളോടുള്ള സഹകരണത്തിന് മിഷിഗണ്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ജോര്‍ജ് ഡറാണിക്ക് മികച്ച ഫ്രണ്ട്ഷിപ്പിനുള്ള അവാര്‍ഡ് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് നല്‍കുകയുണ്ടായി.
ഗ്രേറ്റ് ലേക്‌സ് റീജിയന്റെ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ സ്വാഗതവും, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ചെരുവില്‍, കേരളാ ക്ലബ് പ്രസിഡന്റ് അരുണ്‍ ദാസ്, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ വിനോദ് കൊണ്ടൂര്‍, വിമന്‍സ് ഫോറം ചെയര്‍ ഷോളി നായര്‍, യംഗ് പ്രൊഫഷണല്‍ ചെയര്‍ ഗിരീഷ് നായര്‍, റീജിയണല്‍ സെക്രട്ടറി രാജേഷ് കുട്ടി, ജോര്‍ജ് വന്‍നിലം, തോമസ് കര്‍ത്തനാള്‍, ഡോ. അടൂര്‍ അമാനുള്ള, ഡോ. രാധാകൃഷ്ണന്‍, ഡോ. അംബാ രാധാകൃഷ്ണന്‍,ഡോ. യാഷ് ലക്കാറ, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാലിന ജയപ്രകാശ് എംസിയായിരുന്നു. സമ്മേളനത്തില്‍ വെച്ച് ഫോമാ -ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ അലന്‍സ് പ്രോഗ്രാമിന്റെ ഡിട്രോയിറ്റ് റീജിയന്റെ ഉദ്ഘാടനം ബഹു. ജോര്‍ജ് ഡറാണി ജി.സി.വിയുടെ ബ്രോഷര്‍ എ.കെ.എം.ജിയുടെ മുന്‍ പ്രസിഡന്റ് ഡോ. അടൂര്‍ അമാനുള്ള, ഡോ. അംബാ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ വെച്ച് ഫോമയുടെ റീജിയണല്‍ വിമന്‍സ് ഫോറത്തിന്റേയും, യംഗ് പ്രൊഫഷണല്‍ ഓര്‍ഗനൈസേഷന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സമ്മേളനത്തോടുകൂടി ഗ്രേറ്റ് ലേക്‌സ് റീജിയന്റെ ചാരിറ്റി, യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയവകള്‍ക്ക് തുടക്കംകുറിക്കുന്നതാണെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു. വിവിധ കലാപരിപരാടികളോടും, സ്‌നേഹസദ്യയോടുംകൂടി പരിപാടികള്‍ക്ക് തിരശീല വീണു.
Comments