വിസ്‌കോണ്‍സിന്‍ : ഗര്‍ഭചിദ്രത്തിനു വിധേയമാകുന്നതിനു മുമ്പ് നിര്‍ബ്ബന്ധമായും ഗര്‍ഭസ്ഥശിശുവിന്റെ അള്‍ട്രാസൗണ്ട് പരിശോധന നടത്തി ബോധ്യപ്പെടുത്തണമെന്നും, മുപ്പതു മൈല്‍ ചുറ്റളവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മാത്രമേ ഡോക്ടര്‍മാര്‍ ഗര്‍ഭചിദ്ര ശസ്ത്രക്രിയ നടത്താവൂ എന്നും അനുസാനിക്കുന്ന ബില്ലില്‍ വിസ്‌കോണ്‍സില്‍ ഗവര്‍ണ്ണര്‍ ഇന്ന് ഒപ്പുവെച്ചു. ജൂലായ് 6 വെള്ളിയാഴ്ച ഗവര്‍ണ്ണരുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നിയമസഭ കഴിഞ്ഞ മാസം ഈ വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന ബില്ല് പാസ്സാക്കിയിരുന്നു. ഏതു ശസ്ത്രക്രിയക്ക് വിധേയമാകണമെന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയാണ് ഈ ബില്ല് ഇല്ലായ്മ ചെയ്യുന്നതെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ തിരഞ്ഞെടുക്കേണ്ട ശസ്ത്രക്രിയയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ബില്ല് സഹായിക്കും എന്നാണ് ഇതില്‍ ഒപ്പുവെച്ച ശേഷം ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടത്. ഈ ബില്ല് നടപ്പിലാക്കുന്നത് തടയുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്ലാന്‍ഡ് പാരന്റ് ഹുഡ് സംഘടന അറിയിച്ചു. ജൂലായ് ആദ്യവാരം ഇത്തരത്തിലുള്ള ബില്ലില്‍ ഒപ്പുവെക്കുന്ന ആദ്യസംസ്ഥാനം വിസ്‌കോണ്‍സില്‍
Comments