മസ്‌കിറ്റ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് കേരളത്തിലെ ഭവനരഹിതരായ അര്‍ഹതപ്പെട്ട 25 കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കുന്നതിനായി നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന് ഡാളസ് സെന്റ് പോള്‍സ് ഇടവക മിഷന്‍ യുവജനസഖ്യം എന്നീ സംഘടനകള്‍ക്ക് നിശ്ചയിക്കപ്പെട്ട വിഹിതം കണ്ടെത്തുന്നതിന് സംഘടിപ്പിക്കുന്ന ടാലന്റ് ഷോ പരിപാടിയുടെ പ്രവേശന പാസ്സ് വിതരണോല്‍ഘാടനം ജൂലായ് 7 ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു.
റവ.ഒ.സി.കുര്യന്‍ അച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന യോഗത്തില്‍ യുവജന സംഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍ പരിപാടിയെ കുറിച്ചു വിശദീകരിച്ചു. തുടര്‍ന്ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് യുവജനസംഖ്യം ട്രഷറര്‍ സുനുമാത്യുവിന് ടാലന്റ് ഷോ ആദ്യ പ്രവേശന പാസ്സ് നല്‍കി റവ.ഒ.സി. കുര്യന്‍ ഫണ്ട് സമാഹരണത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ അംഗം സജി ജോര്‍ജ്ജ്, ദേശീയ യുവജനസഖ്യം ട്രഷറര്‍ ബാബു പി. സൈമണ്‍, സണ്ടെ സ്‌ക്കൂള്‍ സൂപ്രണ്ട് തോമസ് ഈശോ, പ്രോഗ്രാം സ്‌പോണ്‍സര്‍ രാജു വര്‍ഗ്ഗീസ്, രാജന്‍ മാത്യൂ, സി.സി. ജേക്കബ് തുടങ്ങിയവര്‍ക്ക് റവ. ഒ.സി. കുര്യന്‍ പ്രവേശന പാസ്സു നല്‍കി സെപ്റ്റംബര്‍ 14ന് നടക്കുന്ന ടാലന്റ് ഷോ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഇടവക മിഷന്‍ യുവജനസംഖ്യം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments