ജീമോന്‍ റാന്നി
താമ്പാ: താമ്പാ സെന്റ്. മാര്‍ക്‌സ് മാര്‍ത്തോമ ഇടവകയുടെയും ഓര്‍ലാന്‍ഡോ മാര്‍ത്തോമ ഇടവകയുടെയും വികാരി റവ. ജോണ്‍ കുരുവിളയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ 30-ാം വാര്‍ഷികം ജൂണ്‍ 22 ന് ശനിയാഴ്ച താമ്പാ സെന്റ്. മാര്‍ക്‌സ് ദേവാലയത്തില്‍ വച്ച് ആഘോഷിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ. ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ സ്‌തോത്ര ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും നേതൃത്വം നല്കി. തുടര്‍ന്ന് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന യോഗത്തില്‍ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. സമീപ ഇടവകകളിലെ വികാരിമാരായ റവ. ഫാ. ജോര്‍ജ് പൗലോസ്, റവ. ഫാ. മാത്യൂസ് തൈക്കൂട്ടത്തില്‍, റവ. ഫാ. പി. എം. സഖറിയാ, റവ. ഫാ. പത്രോസ് ചമ്പക്കര, റവ. ഫാ. സിറില്‍ ഡേവി എന്നീ വൈദീക ശ്രേഷ്ഠര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
താമ്പാ മാര്‍ത്തോമ ഇടവക സെക്രട്ടറി ബിനു ഈപ്പന്‍, ഓര്‍ലാന്‍ഡോ ഇടവക സെക്രട്ടറി ലിജി കുരുവിള എന്നിവരും ആശംസകള്‍ അറിയിച്ചു. 1983-ല്‍ മെയ് 28 ന് ശെമ്മാശ് പട്ടം സ്വീകരിച്ച റവ. ജോണ്‍ കുരുവിള 1983 ജൂണ്‍ 10ന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പോലീത്തായില്‍ നിന്ന് കശീശാ പട്ടം സ്വീകരിച്ചു. മാര്‍ത്തോമ സഭയിലെ നിരവധി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഓഗസ്റ്റ് 15 മുതല്‍ 18 വരെ കപ്പലില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ ദേശീയ യുവജന കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്നതും റവ. ജോണ്‍ കുരുവിളയാണ്. ഇടവകയുടെ ഉപഹാരം സെക്രട്ടറി ബിനു ഈപ്പന്‍, ഇടവക ട്രസ്റ്റിമാരായ ജോണ്‍ ഫീലിപ്പോസ്, മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നല്കി. സെന്റ്. മാര്‍ക്ക്‌സ്, ഓര്‍ലാന്‍ഡോ, സൗത്ത് ഫേïാറിഡ, മാര്‍ത്തോമ ഇടവകാംഗങ്ങളും സമീപമുളള മറ്റ് ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. യുവജനസഖ്യാംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. സൂസി ജോര്‍ജ് സ്വാഗതവും മാത്യു വര്‍ഗീസ് നന്ദിയും പറഞ്ഞു.
Comments