ഹാരിസ്ബര്‍ഗ്: 2013-14 വിദ്യാഭ്യാസവര്‍ഷത്തില്‍ പെന്‍സില്‍വാനിയ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന് ഫീസ് മൂന്നുശതമാനം വര്‍ധിപ്പിക്കുന്നതിന് ജൂലൈ 9-ന് ചൊവ്വാഴ്ച ഹാരിസ്ബര്‍ഗില്‍ ചേര്‍ന്ന പെന്‍സില്‍വാനിയ സ്റ്റേറ്റ് സിസ്റ്റം ആന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഫോളില്‍ ആരംഭിക്കുന്ന അധ്യനവര്ഷത്തില് രണ്ടു സെമസ്റ്ററുകളിലുംകൂടി 194 ഡോളറാണ് അധിക ഫീസായി നല്‍കേണ്ടിവരിക. അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളെയാണ് ഈ ഫീസ് വര്‍ധന ബാധിക്കുക. റസിഡന്റ് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളുടെ ഓരോ ക്രെഡിറ്റ് അവറിനും 13 ഡോളര്‍ വര്‍ധിപ്പിച്ചു 442 ഡോളറും നോണ്‍ റസിഡന്റ് വിദ്യാര്‍ത്ഥികളുടെ വര്‍ധിപ്പിച്ച 19 ഡോളര്‍ ഉള്‍പ്പടെ 663 ഡോളര്‍ ഓരോ ക്രെഡിറ്റ് അവറിനും നല്‍കേണ്ടിവരും.
ട്യൂഷന് ടെക്നോളജി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് റസിഡന്റ് വിദ്യാര്‍ത്ഥികള്‍ക്ക് 368-ഉം, നോണ്‍ റസിഡന്റ് വിദ്യാര്‍ത്ഥികള്‍ക്ക് 558 ഡോളറും നല്‍കേണ്ടിവരും. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് വിദ്യാഭ്യാസ ബജറ്റിലെ കമ്മി കുറയ്ക്കുന്നതിനുവേണ്ടിയാണ് ഫീസ് വര്‍ധന നടപ്പാക്കേണ്ടിവന്നതെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ബ്ലൂംബര്‍ഗ്, കാലിഫോര്‍ണിയ, ചെയ്നി, ക്ലാരിയോണ്‍, ഈസ്റ്റ് ട്രോഡ്സ് ബര്‍ഗ്, എഡിന്‍ബറോ, ഇന്‍ഡ്യാന, കുട്ട്സ്ടൗണ്, ലോക്ക് ഹെവന്‍, മാന്‍സ് ഷീല്‍ഡ്, മില്ലേഴ്സ് വില്ല, ഷിഫന്സ്ബര്ഗ്, സ്ലിപറി റോക്ക്, വെസ്റ്റ്ചെസ്റ്റര്‍ യൂണിവേസ്റ്റി ഓഫ് പെന്‍സില്‍വാനിയ തുടങ്ങിയ 14 യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസ് വര്‍ധന ബാധകമായിരിക്കുന്നത്.
Comments