ജയിയില്‍ കഴിയുന്ന പ്രമുഖ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ആനന്ദിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് ഫോര്‍ ആള്‍ എന്ന സംഘടനയുടെ സെക്രട്ടറി ചെറിയാന്‍ ജേക്കബിന്‍റെ കഠിനപരിശ്രമഫലമായി ഇന്നലെ (ചൊവ്വ) നടന്ന ടെലികോണ്‍ഫറന്‍സിങ്ങില്‍ ആനന്ദിന്‍റെ പിതാവ് പ്രമോദ് അലക്സാണ്ടര്‍ നാടകീയമായി പ്രത്യക്ഷപ്പെട്ടു.ആനന്ദിന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് നന്ദി പറഞ്ഞ പ്രമോദ് അലക്സാണ്ടര്‍ മുഴുവന്‍ പിന്തുണയും പ്രഖ്യാപിച്ചു.
ടെലി കോണ്‍ഫ്രന്‍സിങ്ങില്‍ അമ്മ ശശി എബ്രഹാമും സഹോദരി സഞ്ജന ജോണും പങ്കെടുത്തിരുന്നു.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബത്തിന്‍റെ പുനസമാഗമത്തിന് സാക്ഷ്യംവഹിക്കാന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞു.കോണ്‍ഫ്രന്‍സിനു മുന്‍കൈ എടുത്ത ചെറിയാനെ ജസ്റ്റിസ് ഫോര്‍ ആള്‍ സംഘടനയുടെ പ്രസിഡന്റ് പ്രേമ ആന്റണി അഭിനന്ദിച്ചു.കഴിഞ്ഞ 27 വര്‍ഷമായി മകനെ കാണാത്ത അച്ഛന്റെ വിഷമം കോണ്‍ഫ്രന്‍സില്‍ കണ്ടത് വളരെ വേദനയോടെ ആണെന്ന് പ്രേമ ആന്റണി പറഞ്ഞു.ആനന്ദിനെ പുറത്തിറക്കാന്‍ നമുക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഫ്രന്‍സില്‍ ഒരു കുടുംബത്തിന്‍റെ കൂടിച്ചേരല്‍ തന്റെ ജീവിതത്തില്‍ ആദ്യമാണെന്നു അലക്സ് വിളനിലം പറഞ്ഞു.അതിന്റെ എല്ലാ ക്രഡിറ്റും ചെറിയാന്‍ ജേക്കബിനാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നീതിക്കായി പൊരുതുന്ന നിരവധി പേരുടെ മോചനത്തിനായി മലയാളികള്‍ ഒരുമിച്ചു ജസ്റ്റിസ് ഫോര്‍ ആള്‍ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരുന്നു.കഴിഞ്ഞ ഫെബ്രുവരി 26 ന് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി സംഘടനാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുനടത്തിയ ടെലികോണ്‍ഫ്രന്‍സ് ആനന്ദ് ജോണിനു വേണ്ടി നടത്തികൊണ്ടിരിക്കുന്ന ഒപ്പുശേഖരണത്തില്‍ വന്‍ വിജയം നേടിയിരുന്നു. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകരോടൊപ്പം ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, വാഷിംഗ്ഡന്‍ ഡി.സി, ഫ്‌ളോറിഡ, കാലിഫോര്‍ണിയ, ടെക്‌സാസ്, അരിസോണ, കണക്ടിക്കെട്ട്, മസ്സാച്ചുസെറ്റ്‌സ്, അറ്റ്‌ലാന്റാ തുടങ്ങി വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുളള പ്രതിനിധികളും സാമൂഹികമീഡിയാ പ്രവര്‍ത്തകരും കക്ഷി രാഷ്ട്രീയമതഭേദമന്യെ പ്രസ്തുത ടെലികോണ്‍ഫ്രന്‍സില്‍ പങ്കെടുത്തിരുന്നു.തമ്പി ആന്റണിയെപ്പോലെയുള്ള അമേരിക്കയിലെ മുന്‍നിര വ്യവസായികള്‍ ആനന്ദ് ജോണിന്റെ മോചനത്തിന് പുതിയ ദിശാബോധം നല്‍കിയിരുന്നു. 2007 മാര്‍ച്ചിലാണ് ബെവര്‍ലി ഹില്‍സില്‍ വച്ച് ആനന്ദിനെ അറസ്റ്റ് ചെയ്തത്. ആനന്ദിന് ലോസ് ആഞ്ചലസ് കോടതി 59 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു.
----------------------------------------------------------------------------------------------------------------------------------------------
Comments