ന്യൂയോര്‍ക്ക്: ക്വീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ 28 വരെ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ അമ്പലത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് ഭാഗവത സപ്താഹം നടത്തപ്പെടുന്നു. യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ സപ്താഹം 21നു മൂന്നുമണിക്ക് തുടങ്ങും. എല്ലാ ദിവസവും വൈകിട്ട് 5:30 മുതല്‍ 6:30 വരെ ഭക്തജനങ്ങള്‍ക്കായി സ്വാമി പ്രാര്‍ത്ഥന നടത്തുന്നതാണ്. ഈ സപ്താഹത്തിന്റെ വിജയത്തിനായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എന്‍ബിഎ, എസ്എന്‍എ, വേള്‍ഡ് അയ്യപ്പ ട്രസ്റ്റ്, അയ്യപ്പ സേവാ സംഗം, മാത, അമൃതാനന്ദമയി ഭജന ഗ്രൂപ്പ് തുടങ്ങിയ സംഘടനകളുടെ സഹായ സഹകരണത്തോടെ ഒരു ഭാഗവത സപ്താഹ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും കര്‍മ്മങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : വിനോദ് കെയാര്‍ക്കെ: 5166335208, ബാഹുലേയന് രാഘവന് : 5166409978, പ്രിന്‍സി തയ്യില്‍ : 5184966863.
Comments