ഡാളസ് : കൊല്ലം കുണ്ടറ വഴുതാനത്ത് ബംഗ്ലാവില്‍ പരേതനായ പി.ജി.മത്തായിയുടേയും, ശോശാമായുടേയും മകന് മത്തായി തര്യന് (63) കൊല്ലം ഹോളി ക്രോസ് ആശുപത്രിയില്‍ ജൂലായ് 13 ശനിയാഴ്ച രാവിലെ 5 മണിക്ക് നിര്യാതനായി. കൊല്ലം കോയിക്കല്‍ ഹൈസ്ക്കൂളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. കുണ്ടറ ശാലോം മാര്‍ത്തോമാ ഹൈസ്ക്കൂള് ബോര്‍ഡ് മെംമ്പര്‍, കുണ്ടറ സെന്റര്‍ സന്നദ്ധ സുവിശേഷക സംഘം സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ ശോശാമ്മാ തര്യന് കൊട്ടാരക്കര നീലാം വിളയില്‍ കുടുംബാംഗമാണ്. മക്കള്‍ ബിനു തര്യന് -മസ്കിറ്റ്, ഡാളസ്, ബിനില്‍ തര്യന് -കുണ്ടറ. മരുമക്കള്‍ :ഹാപ്പി തര്യന് (ഡാളസ്), ഷീബ ചെറിയാന്(കുണ്ടറ). സംസ്ക്കാരം- കുണ്ടറ ശാലോം മാര്‍ത്തോമാ പള്ളിയില്‍ പിന്നീടു നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനു തര്യന് - ഡാളസ്: 972-329-9960,
ബിനില്‍ തര്യന് -കുണ്ടറ: 4742524996
Comments