ഏറെ ജനശ്രദ്ധ നേടുകയും വിവാദമാകുകയും ചെയ്ത ആനി കോലോത്ത് കേസില്‍ പ്രാരംഭ വിധി വന്നു. വീട്ടു ജോലിക്കാരിയായ വത്സമ്മ മത്തായി എന്ന സ്ത്രീ അധിക വേതനം നല്കാത്തതുള്‍പ്പടെ ആരോപിച്ചു ആനി കോലോത്തിനെതിരെ നല്‍കിയ പതിനെട്ടു കേസുകളും നില നില്ക്കില്ല എന്നു ബോധ്യം വന്നതിനെ തുടര്‍ന്ന് കോടതി തള്ളി.2 വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസുകളെല്ലാം കോടതി തള്ളിയത്. വേതനം സംബന്ധിച്ച വത്സമ്മ മത്തായി നല്കിയ പരാതിയില്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ പരിശോധിചിരുന്നു.എന്നാല്‍ തെറ്റുകളൊന്നും കാണാന്‍ സാധിക്കാത്തതിനാല്‍ പരാതി തള്ളിയതും കോടതിയില്‍ പരിഗണിച്ചിരുന്നു.
അതേസമയം മതിയായ രേഖകള്‍ ഇല്ലാത്ത സ്ത്രീയെ ഭക്ഷ്ണവും പാര്‍പ്പിടവും പണവും നല്കി എന്ന കുറ്റത്തിനു 8 മാസത്തെ വീട്ടുതടങ്കലിനും 5 വര്‍ഷത്തെ നല്ലനടപ്പിനും കോടതി ആനി കൊലോത്തിനു ശിക്ഷ വിധിച്ചിട്ടുണ്ട്. .8 മാസത്തെ വീട്ടുതടങ്കല്‍ എന്ന് പറയുന്നുണ്ടെങ്കിലും ജോലിക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ കുട്ടികളുമായോ പുറത്തുപോകുന്നതിനു തടസ്സമില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.കീഴ്കോടതി വിധിക്കെതിരെ അവര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. രേഖകളില്ലാതെ സംഘമായി അളുകളെ കൊണ്ടു വന്ന് ഭക്ഷണവും പാര്‍പ്പിടവും പണവും നല്കി ജോലിക്കും മറ്റുമായി ഉപയോഗിക്കുന്ന ഹാര്‍ബറിംഗ് കുറ്റം ചുമത്തിയാണ് ആനി ജോര്‍ജിനെതിരായ വിധി.
വിധിയില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്നു ആനി അശ്വമേധത്തോടു പറഞ്ഞു.താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും.വത്സമ്മ മത്തായി എന്ന സ്ത്രീയെ വീട്ടുജോലിക്കും കുട്ടികളെ നോക്കാനും കൊണ്ടുവന്നത് തന്‍റെ ഭര്‍ത്താവാണ്.അതൊരിക്കലും തന്‍റെ തീരുമാനം ആയിരുന്നില്ല. മതിയായ രേഖകള്‍ ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നത് അതുകൊണ്ടാണ്.സ്വന്തം കുടുംബംഗത്തെപ്പോലെയാണ് അവരെ നോക്കിയിരുന്നത്.കുടുംബത്തിലെ അംഗത്തിന് കൊടുത്തിരുന്ന സ്നേഹവും പരിചരണവും അവര്‍ക്കും നല്‍കിയിരുന്നു.പക്ഷെ അവര്‍ വഞ്ചിച്ചു.അവരെ പലരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു കേസ് ഫയല്‍ ചെയ്യിപ്പിക്കുകയായിരുന്നു.രണ്ട് വര്‍ഷമായി അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുകയായിരുന്നു എന്നും ആനി ജോര്‍ജ് പറഞ്ഞു.എന്നാല്‍ ചിലരെങ്കിലും എന്‍റെ പ്രവൃത്തിയിലെ വിശ്വാസം ഉള്‍ക്കൊണ്ട് കൂടെ നിന്നു. അമേരിക്കയില്‍ കോലോത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന വന്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത ജോര്‍ജ്ജ് കോലോത്തിന്റെ ഭാര്യയാണ് ആനി. ഒരു വിമാനാപകടത്തില്‍ പെട്ട് ജോര്‍ജ്ജും മകന്‍ Jr. ജോര്‍ജ്ജും 2009ല്‍ കൊല്ലപ്പെട്ടിരുന്നു.ഒരു വലിയ ജനവിഭാഗം ആനി ജോര്‍ജ്നെ പിന്തുണച്ചു കോടതിയില്‍ എത്തിയിരുന്നു .
Comments
Greatly appreciate Ani Kolath for fighting the case alone! She has demonstrated the boldness of a typical Kerala girl. She could practically defeat the prosecution and the crooked people worked behind the lady who filed a case against her with the intention of grabbing a major portion of her wealth. This should be a strong message to such crooked people in our community who try to exploit the legal system of this country. Even the former Indian Consul General Prabhu Dayal was not spared by such crooked people on a similar case!
The recently formed 'JUSTICE FOR ALL,INC." should stand with people likle Ani Kolath and help them to defeat the crooked people trying to exploit the legal system for their negative and devilish intentions.