മന്ത്രി പി.ജെ. ജോസഫ് രാഷ്ട്രീയത്തിലെ ജന്റില്മാന് ആണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രസ്താവിച്ചു. ഗ്രിഗറി പരുവപ്പറമ്പില്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പി.ജെ. ജോസഫിന് സമ്മാനിച്ച് പ്രസംഗിക്കുയായിരുന്നു മാര്‍ പവ്വത്തില്‍. കേരളത്തിന്റെ കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ പി.ജെ. ജോസഫിന്റെ സംഭാവനകള്‍ മഹത്തരമാണെന്നും പിതാവ് പറഞ്ഞു. നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മോണ്‍ ഡോ. ആന്റണി കൊല്ലംപറമ്പില്‍, ഫാ. ജോസഫ് തൂമ്പുങ്കല്‍, ഫാ. സോണി തെക്കേക്കര, സ്കറിയാ ജോസ്, സാംസണ് വലിയപറമ്പില്‍, അഡ്വ. ടോമി കണയംപ്ലാവന്‍, അഡ്വ. ജിജി നീലത്തുംമുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി പി.ജെ. ജോസഫ് മറുപടി പ്രസംഗം നടത്തി. `നേഴ്സ് പ്രാക്ടീഷണര്‍ പ്രോഗ്രാം' കേരളത്തില്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് നേരത്തെ നടന്ന സെമിനാറില്‍ ദീപാ ദൂപു (ഫ്ളോറിഡ, യു.എസ്.എ) മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ചെത്തിപ്പുഴ നേഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ കെ.വി അശ്വതി വിഷയാവതരണം നടത്തി.
Comments