ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള പിക്നിക്ക് ഈവര്‍ഷം ജൂലൈ 27-ന് ശനിയാഴ്ച എല്‍മസ്റ്റിലുള്ള ബട്ടര്‍ഫീല്‍ഡ് പാര്‍ക്കില്‍ നടത്തുന്നതാണ്. രാവിലെ 9 മണിക്ക് ഫാ. ദാനിയേല്‍ ജോര്‍ജ് പിക്നിക്ക് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കായിക മത്സരങ്ങള്‍ നടക്കുമെന്ന് കണ്‍വീനര്‍മാരായ വര്‍ഗീസ് പുന്നൂസ്, ജോര്‍ജി ദാനിയേല്‍ എന്നിവര്‍ അറിയിച്ചു. ബാര്‍ബിക്യൂ മുതലായ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെ മുതല്‍ തന്നെയുണ്ടായിരിക്കും. പരിപാടികള്‍ വൈകുന്നേരം 4 മണിയോടുകൂടി സമാപിക്കും. ഫാ. ദാനിയേല്‍ ജോര്‍ജ്, തോമസ് സ്കറിയ, ഫിലിപ്പ് കുന്നേല്‍, ഏലിയാമ്മ പുന്നൂസ്, അനിതാ ദാനിയേല്‍ തുടങ്ങിയവര്‍ പിക്നിക്കിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പുന്നൂസ് (847 477 0060), ജോര്‍ജി ദാനിയേല്‍ (773 632 6769). കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments