ഫിലാഡല്‍ഫിയ: 'ഓര്‍മ' ഉണര്‍ത്തുന്ന സാംസ്‌കാരിക പാരമ്പര്യം മലയാളി നവതലമുറക്ക് കരുത്താണെന്ന് റവ.ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍. കുട്ടികളുടെ സര്‍ഗ നൈപുണികളെ പ്രോത്സാഹിപ്പിക്കുവാന്‍ ഓര്‍മ നടത്തുന്ന ഫോട്ടോഗ്രഫി മത്സരങ്ങള്‍ പ്രകൃതി പഠനത്തിനും ഈശ്വരോപാസനയ്ക്കും വൈഭവ വളര്‍ച്ചയ്ക്കും വഴിയൊരുക്കും. ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക(ഓര്‍മ) നടത്തിയ വസന്തകാല പ്രകൃതി ദൃശ്യ ഛായഗ്രഹണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു റവ. ഡോ. പാലയ്ക്കാപറമ്പില്‍. ഓര്‍മ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് വിന്‍സന്റ് ഇമ്മാനുവേല്‍, ഫൊക്കാനാ ജോയിന്റ് ട്രഷറര്‍ ജോര്‍ജ് ഓലിക്കല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രോവിന്‍സ് ചെയര്‍മാന്‍ മനോജ് ജോസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. മഹിമാ ജോര്‍ജ് പകര്‍ത്തിയ വസന്ത കാല ദൃശ്യത്തിന്് ഒന്നാം സ്ഥാനം. അമേയാ ജോര്‍ജ് (രണ്ടാം സ്ഥാനം), ജോസഫീന്‍ ജോണി (മൂന്നാം സ്ഥാനം), ജെഫ്രി ജെയിംസ് തുണ്ടത്തില്‍,എലിസബത്ത് ജോണി (പ്രോത്സാഹന സമ്മാനം). ഓര്‍മ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍, ചാപ്റ്റര്‍ സെക്രട്ടറി ബാബൂ ചീയേഴത്ത്, ട്രഷറര്‍ മെര്‍ളിന്‍ പാലത്തിങ്കല്‍ എന്നിവര്‍ അനുമോദനം നേര്‍ന്നു. ജോര്‍ജ്നടവയല്‍ സ്വാഗതവും ആലീസ് അറ്റുപുറം നന്ദിയും പറഞ്ഞു.നൃത്താദ്ധ്യാപിക നിമ്മി ബാബൂ എം സി ആയിരുന്നു.
Comments