You are Here : Home / USA News

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന്‌ കൊടിയേറി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 24, 2013 02:41 hrs UTC

കൊപ്പേല്‍ (ടെക്‌സാസ്‌) : സ്‌നേഹസഹന ജീവിതത്തിലൂടെ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായി തീര്‍ന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന്‌ കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 19 വെള്ളിയാഴ്‌ച കൊടിയേറി. കൊടിയേറ്റിലും തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങളിലും നിരവധി ഭക്തര്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ,ഫാ. മാത്യു കാവില്‍പുരയിടം എന്നിവര്‌ കാര്‍മ്മികരായിരുന്നു. കൈക്കാരന്മാരായക്കാരന്മാരായ ജൂഡിഷ്‌ മാത്യു, തോമസ്‌ കാഞ്ഞാണി, ജോയി സി വര്‍ക്കി, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ഇടവകയുടെ വിവിധ വാര്‍ഡുകളും നേതൃത്വം നല്‌കി വരുന്നു. ഡക്‌സ്‌ടര്‍ ഫെരേരയാണ്‌ ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തി. പത്തുദിവസത്തെ തിരുന്നാള്‍ 29 നു സമാപിക്കും. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചദിനം അമേരിക്കയില്‍ സ്ഥാപിതമായ ദേവാലയമാണിത്‌. ശനിയാഴ്‌ച നടന്ന തിരുന്നാള്‍ കര്‍മ്മങ്ങളില്‍ ഫാ. പോള്‍ പൂവത്തുങ്കല്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ഫാ. വര്‍ഗീസ്‌ ചെമ്പോളി നയിച്ച ഏകദിന നവീകരണ ധ്യാനം 22 ഞായറാഴ്‌ച ദേവാലയത്തില്‍ സമാപിച്ചു. അനുഗ്രഹ പ്രഭാഷണങ്ങള്‍, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നൂറുകണക്കിനു വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം, നേര്‍ച്ചകാഴ്‌ച സമര്‍പ്പണങ്ങള്‍ എന്നിവയും തിരുന്നാള്‍ ദിനങ്ങളെ ധന്യമാക്കും

 

. ഇടവകയിലെ വാര്‍ഡുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടിളായ ' വര്‍ണ്ണപകിട്ട്‌' , സിനിമാതാരം ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടി, വോഡഫോണ്‍ കോമഡി ആര്‍ടിസ്റ്റ്‌ നയിക്കുന്ന കോമഡി ഷോ, പ്രശസ്‌തഗായകര്‍ അണിനിരക്കുന്ന ഫുള്‍ ഓര്‍ക്കസ്‌ട്രായോടുകൂടിയ ഗാനമേള എന്നിവയും കലാപരിപാടികളുടെ ഭാഗമായി അരങ്ങേറും.

വരും ദിനങ്ങളിലെ പരിപാടികള്‍:

ജൂലൈ 22 തിങ്കള്‍ മുതല്‍ ജൂലൈ 26 വെള്ളി വരെ,വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യആരാധന. 7 മണി മുതല്‍ വി. കുര്‌ബാന, നൊവേന, ലദീഞ്ഞ്‌. ഫാ. ജോസഫ്‌ അമ്പാട്ട്‌, ഫാ. ജോണ്‍ കൊച്ചുചിറയില്‍, ഫാ. ജോജി കണിയാംപടിക്കല്‍, ഫാ. അഗസ്റ്റിന്‍ കുളപ്പുരം, ഫാ. ജോസ്‌കുട്ടി വര്‍ഗീസ്‌ എന്നിവര്‍ യഥാക്രമം മുഖ്യകാര്‌മ്മികര്‍. 26 വെള്ളിയാഴ്‌ച .8 മണിക്ക്‌ കലാപരിപാടികള്‍ `വര്‍ണ്ണപകിട്ട്‌'. ജൂലൈ 27 ശനി: വൈകുന്നേരം 4:30 നു ജപമാല,5 മണിക്ക്‌ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌. ഫാ. ബിജോയ്‌ ജോസഫ്‌ പാറക്കല്‍ മുഖ്യകാര്‌മ്മികനായിരിക്കും. 7:30 നു ദിവ്യാ ഉണ്ണിയുടെ ഡാന്‍സ്‌ പ്രോഗ്രാം , വോഡഫോണ്‍ കോമഡിസ്റ്റാര്‍സ്‌ അവതരിപ്പിക്കുന്ന കോമഡിഷോ എന്നിവ സെന്റ്‌ അല്‍ഫോന്‍സ ഹാളില്‍ അരങ്ങേറും. ജൂലൈ 28 ഞായര്‍ : വൈകുന്നേരം 4:30 നു ചിക്കാഗോ രൂപതാ വികാരി ജനറല്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ മുഖ്യകാര്‌മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ്‌. തുടര്‍ന്ന്‌ പ്രദക്ഷിണം, പരിശുദ്ധ കുര്‌ബാനയുടെ ആശീര്‍വാദം, പ്രസുദേന്തി വാഴ്‌ച, സ്‌നേഹവിരുന്ന്‌ എന്നിവ ഉണ്ടായിരിക്കും, തുടര്‍ന്ന്‌ രാത്രി 8:30 നു ഗാനമേള. മരിച്ച വിശ്വാസികളുടെ ഓര്‍മയ്‌ക്കായി ജൂലൈ 29ന്‌ വൈകീട്ട്‌ 7നു നടക്കുന്ന വിശുദ്ധബലിയോടൊപ്പം തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.