ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന് മികച്ച അംഗീകാരം ലഭിച്ചു. ഐ.എന്‍.ഒ.സിയുടെ ദേശീയ നേതൃത്വ കമ്മിറ്റി വിവിധ ചാപ്‌റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച കേരള ചാപ്‌റ്ററിനെ ഏകകണ്‌ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. ജൂണ്‍ 20-ന് എ.ഐ.സി.സി ഫോറിന്‍ അഫയേഴ്‌സിന്റെ ചുമതല വഹിക്കുന്ന ഡോ. കരണ്‍സിംഗ് എം.പിയ്‌ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഡോ. കരണ്‍ സിംഗില്‍ നിന്ന് പുരസ്‌കാരം കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ് ഏറ്റുവാങ്ങി. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി എട്ടു ചാപ്‌റ്ററുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ കാഴ്‌ചവെയ്‌ക്കുകയും ദേശീയ തലത്തില്‍ കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നത് മാതൃകാപരമാണ്. കേരളാ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കൂടുതല്‍ ചാപ്‌റ്ററുകള്‍ ആരംഭിച്ച് സംഘടന വളര്‍ന്നു പന്തലിക്കട്ടെ എന്ന് ഡോ. കരണ്‍ സിംഗ് ആശംസിച്ചു. ദേശീയ പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാമാണ് ഐ.എന്‍.ഒ.സിയുടേയും, കേരള ചാപ്‌റ്റിന്റേയും സ്ഥാപക നേതാവ്. ന്യൂയോര്‍ക്കില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ ചാപ്‌റ്ററുകളില്‍ നിന്നായി നാനൂറോളം പേര്‍ പങ്കെടുത്തു. കേരളാ ചാപ്‌റ്ററിന്റെ ദേശീയ മീറ്റിംഗില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ഏബ്രഹാമിനെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ആര്‍.വി.പി സജി ഏബ്രഹാം, ജോയിന്റ് സെക്രട്ടറി യു.എ. നസീര്‍, ജോയിന്റ് ട്രഷറര്‍ ജോസ് തെക്കേടം എന്നിവരും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ വൈസ് പ്രസിഡന്റുമായ ചാക്കോട് രാധാകൃഷ്‌ണന്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ടെക്‌സാസ്, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നിന്നായി ധാരാളം പേര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ് അറിയിച്ചതാണിത്.
Comments