എഡ്മണ്ടന്: കാനഡ എഡ്മണ്ടന് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന് രൂപീകൃതമായതിനു ശേഷമുള്ള ആദ്യത്തെ പിക്നിക്കും ബാര്‍ബിക്യൂവും പൂര്‍വ്വാധികം ഭംഗിയായി കാര്‍ഡിഫ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടന്ന പിക്നിക്കില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ ഏകദേശം 175 പേരോളം പങ്കെടുത്തു. ടൗണില്‍ നിന്നും ഏകദേശം 75 കിലോമീറ്റിര്‍ അകലെയുള്ള കാര്‍ഡിഫ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട പിക്നിക്കില്‍ ഇത്രയും കൂടുതല്‍ പേര് പങ്കെടുത്തത് ഇടവക വിശ്വാസികളുടെ കൂട്ടായ്മയും വിശ്വാസവും സ്നേഹവും വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ നടന്ന കലാ കായിക മത്സരങ്ങളില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു. മിഠായി പെറുക്കല്‍, വടംവലി, വോളിബോള്‍ തുടങ്ങിയവ നടത്തപ്പെട്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നടന്ന വടംവലി കാഴ്ചക്കാരില്‍ കൗതുകമുളവാക്കി. മുതിര്‍ന്നവര്‍ക്ക് നാലു ടീമായി തിരിച്ചു നടത്തിയ വടംവലി മത്സരത്തില്‍ ജോസ് കാഞ്ഞൂര്‍, ജോണ്സണ് ചാലിശേരി, ഫാ. ഷിമിറ്റ്, ജോയി ജോസഫ്, ടാര്‍സണ്‍ പുല്ലുകാട്ട്, ടോം അജിത്ത്, ഡോ. ടോണി മാത്യു, ബെന്‍ ജോണ്സണ്, ആദര്‍ശ് എന്നിവരുടെ ടീം വിജയികളായി മാറി. വാശിയേറിയ വോളിബോള്‍ മത്സരത്തില്‍ ജോമി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം വിജയിയായി. മത്സര വിജയികള്‍ക്ക് മിഷന് ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുണ്ടുവേലി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാ. ജോബി മുഞ്ഞേലി, ഫാ. ഷിമിറ്റ് കാഞ്ഞിരകൊമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒത്തൊരുമയുടേയും കോര്ഡിനേഷന്റേയും മികവുകൊണ്ട് പിക്നിക്ക് വേറിട്ടൊരു അനുഭവമായി മാറി. കോര്‍ഡിനേറ്റര്‍മാരായ സോണി സെബാസ്റ്റ്യന്‍, വര്‍ക്കി ജോസഫ് കളപ്പുരയില്‍, ജോസ് സഖറിയ, തോമസ് പുല്ലുകാട്ട്, വിപിന്‍ തോമസ്, സുനില്‍ തെക്കേക്കര, റ്റിജോ ജോര്‍ജ്, ജോയി ജോസഫ്, ജോമോന് ദേവസ്യ, രഞ്ജിത്ത് മത്തായി, പോളി പുല്ലുകാട്ട്, ടോണി കാലായില്‍, രതീപ് ജോസ്, ജോമി ജോസഫ്, സിജോ സേവ്യര്‍, ജോസ് കാഞ്ഞൂര്‍, ടോം അജിത്ത്, സോജി രതീപ്, ബെന്‍ ജോണ്സണ്, ആഷ്ലി ജോസഫ് എന്നിവരുടെ കൂട്ടായ പ്രയത്നം പിക്നിക്ക് വിജയകരമാക്കി മാറ്റി. ആഷ്ലി ജെ. മാങ്ങഴാ (780 729 5684) അറിയിച്ചതാണിത്.
Comments