You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ വലിയ തിരുനാള്‍ ആഗസ്റ്റ് 9മുതല്‍ 12വരെ

Text Size  

Story Dated: Monday, July 29, 2013 11:14 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയുടെ വലിയ തിരുനാള്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഗസ്റ്റ് 9 വെള്ളിയാഴ്ച ആരംഭിച്ച് 12 തിങ്കളാഴ്ച അവസാനിക്കും . വെള്ളിയാഴ്ച വൈകുന്നേരം 6.30ന് പതാക ഉയര്ത്തലോടെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും . റവ. ഫാ. റ്റോമി ചള്ളക്കണ്ടത്തില്‍ പതാക ഉയര്‍ത്തും .ഫാ ആന്റണി തുണ്ടത്തിലിന്റെ മുഖ്യ കാര്മ്മി കത്തില്‍ പാട്ട് കുര്‍ബാനയെ തുടര്‍ന്ന് സെന്റ് മേരീസ് പള്ളിയിലെ വിവിധ മിനിസ്ട്രി കളുടെ നേതൃത്ത്വത്തില്‍ കലാസന്ധ്യ ഉണ്ടായിരിക്കും . ഫാ വിനോദ് മഠത്തിപറമ്പില്‍ ആദ്യ ദിവസത്തെ തിരുനാള്‍ സന്ദേശം നല്‍കും. ശനിയാഴ്ച വൈകുന്നേരം 5മണിക്ക് ഫാ റ്റോമി വട്ടുകുളത്തിന്റെ മുഖ്യ കര്‍മ്മികത്തില്‍ ആഘോഷമായ പട്ടുകുര്‍ബനയും ഫാ ജോയി ആലപ്പാട്ടിന്റെ വചന സന്ദേശവും ഉണ്ടായിരിക്കും തുടര്‍ന്ന് വിവിധ കൂടരയോഗങ്ങള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും സേക്രട്ട് ഹാര്‍ട്ട് പള്ളി അവതരിപ്പിക്കുന്ന ബൈബിള്‍ നാടകവും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 10മണിക്ക് ഫാ സജി പിണര്ക്കയിലിന്റെ മുഖ്യ കാര്‍മ്മികത്തില്‍ ആഘോഷമായ തിരുനാള്‍ റാസയും ഫാ. െസബാസ്റ്റയ്ന്‍ വേത്താനത്തിന്റെ തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കും . തുടര്‍ന്ന നയന മനോഹരവും ഭക്തിനിര്ഭരവുമായ തിരുനാള്‍ പ്രദിക്ഷണം ഉണ്ടായിരിക്കും. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയും മരിച്ചവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും 2010 ജൂലൈ 18ന് നോര്‍ത്ത് അമേരിക്കയിലെ മൂന്നാമത്തെ പള്ളിയായി സെന്റ് മേരീസ് പള്ളി തൂപിക്രതമായത് .

 

 

 

ഇന്ന് കോട്ടയം അതിരൂപതയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരുകര്‍മ്മങ്ങള്‍ക്ക് എത്തുന്ന പള്ളിയും ചിക്കാഗോയില്‍ മോര്‍ട്ടന്‍ ഗ്രൂവില്‍ സ്ഥാപിതമായ സെന്റ് മേരീസ് പള്ളി തന്നെയാണ് . ആഴ്ചയില്‍ എല്ലാദിവസവും വി . കുര്‍ബാനയും ഞായറാഴ്ച മൂന്ന് കുര്‍ബാനയും ഈ പള്ളിയില്‍ അര്‍പ്പിക്കപ്പെടുന്നു. സെന്റ് മേരീസ് പള്ളിയുടെ ആവിര്ഭാവത്തോട് കൂടി ഇന്ന് ഷിക്കാഗോയില്‍ ക്‌നാനായ മക്കള്‍ക്ക് തങ്ങളുടെ നാട്ടിലെ ഇടവക ദേവാലയത്തിന്റെ പ്രതീതിയാണ് . പ്രവാസികള്‍ക്കായി തൂപിക്രതമായ പള്ളികളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒന്നിച്ചുകുടുന്ന ദേവാലയവും സെന്റ് മേരീസ് പള്ളി തന്നെയാണ് . സെന്റ് മേരീസ് പള്ളി സ്ഥപിതമായതിനു ശേഷം നടത്തുന്ന നാലാമത്തെ വലിയ തിരുനാളാണ് ഇക്കുറി നടത്തപ്പെടുന്നത് . ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോസ് കരികുളം, ബന്നി മച്ചാനിക്കല്‍, ജസ്സിന്‍ നടുവീട്ടില്‍, ജോണ്‍ പാട്ടപ്പതി, മത്തായി പിണര്‍കയില്‍,ഫിലിപ്പ് ഇലക്കാട്ട്, സിബി കദളിമറ്റം, ജോബിന്‍ ഐക്കരപ്പറമ്പില്‍, പോള്‍സണ്‍ കുളങ്ങര,മേനാജ് കൈമൂലയില്‍, ബിനു പൂത്തുറയില്‍. എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ മാതാവിന്റെ അനുഗ്രഹങ്ങള്‍ തേടുന്നതിനും നാല് ദിവസം ഭക്തി നിര്‍ഭരമായ ശുശ്രു ഷകളില്‍ പങ്കെടുക്കാനും ഷിക്കാഗോയിലെ മുഴുവന്‍ വിശ്വാസികളെയും വികാരി ഫാ എബ്രഹാം മുത്തോലത്ത്, ഫാ സിജു മുടക്കൊടില്‍ പള്ളികമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു. മാതാവിന്റെ പ്രത്യേക അനുഗ്രഹവും ഷിക്കഗോയിലെ നല്ലവരായ ക്‌നാനായ ജനതയുടെ പരിശ്രമവും സഹകരണവുമാണ് രണ്ടാമത്തെ ദേവാലയത്തിന്റെ വിജയമെന്ന് ഫാ മുത്തോലത്ത് അഭിപ്രായപെട്ടു. ജിനോ കക്കാട്ടില്‍തോമാസ് ഐക്കരപറമ്പില്‍, ടോമി ഇടത്തില്‍, ബിജു കണ്ണച്ചാപറമ്പില്‍ , ജോയിസ് മറ്റത്തികുന്നേല്‍, സി സേവിയര്‍, ജോണികുട്ടി പിള്ളവീട്ടില്‍ , വിവിധ കമ്മറ്റി അംഗങ്ങള്‍ വിവിധ മിനിസ്ട്രി ഭാരവാഹികള്‍ കൂടരയോഗ ഭാരവാഹികള്‍ തുടങ്ങിയവര്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിനു നേതൃത്വം നല്‍കും . മാതാവിന് പ്രത്യക നേര്ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അടിമവേയ്ക്കുന്നതിനും , കഴുന്നു എടുക്കുന്നതിനുമുള്ള പ്രത്യക സൗ കാര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.