ഷിക്കാഗോ: 2013 ഓഗസ്റ്റ് മാസ സാഹിത്യവേദിയായ 175-മത് സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) കൂടുന്നതാണ്. സ്‌ത്രീകള്‍ വീടിന്റെ പടിക്കു പുറത്തിറങ്ങാത്ത ഒരു കാലത്തെക്കുറിച്ച് നമ്മില്‍ പലര്‍ക്കും കേട്ടറിവു മാത്രമേ ഉണ്ടാവുകയുള്ളൂ. കാല,ദേശ,വര്‍ഗ്ഗ,സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാ സ്‌ത്രീകളും വീട്ടില്‍ ഒതുങ്ങിക്കൂടി. വീട്ടുജോലികള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടം ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിരുന്നു. ആ കാലത്ത് പ്രതികൂല സാഹചര്യങ്ങളേയും നിരോധന വലയങ്ങളേയും അതിജീവിച്ച് ഏറെ കഷ്‌ടതകള്‍ സഹിച്ച്, കുടുംബ കാരണവന്മാരുടെ ചിലരുടെയെങ്കിലും മൗന സമ്മതത്തോടെ സ്വയപ്രയത്‌നത്താല്‍ സന്തം കാലില്‍ നിന്നുകാണിച്ച്, സാമൂഹിക സംവിധാനത്തിന് മാറ്റത്തിനുള്ള മാനം തുറന്ന ഒരു വനിതയാണ് ശ്രീമതി തങ്കമണി തമ്പുരാട്ടി. തന്റെ പഠന കാലത്തിന്റേയും ജീവിതാനുഭവങ്ങളുടേയും ഒരു ഹൃസ്വചരിത്രം `ജീവിതസായാഹ്നത്തിലെ തിരിഞ്ഞുനോട്ടം' എന്ന പ്രബന്ധത്തിലൂടെ ശ്രീമതി തങ്കമണി തമ്പുരാട്ടി സാഹിത്യവേദിയില്‍ അനാവരണം ചെയ്യുന്നു. ഓഗസ്റ്റ് രണ്ടാം തീയതി കൂടുന്ന 175-മത് സാഹിത്യവേദിയിലേക്ക് സാഹിത്യ സ്‌നേഹികളെ സാദരം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി ആന്‍ഡ് ഉമാ രാജ (630 581 9691), എന്‍.വി. കുര്യാക്കോസ് (847 674 6589), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).
Comments