ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 10,11 (ശനി, ഞായര്‍) തീയതികളില്‍ ലോംഗ് ഐലന്റിലുള്ള കെല്ലന്‍ബര്‍ഗ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന മൂന്നാമത് ശാലോം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫുകള്‍ പുരോഗമിക്കുന്നു. ജൂലൈ 28-ന് റോക്ക്‌ലാന്റ് സീറോ മലബാര്‍ മിഷനില്‍ നടന്ന രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫില്‍ നിരവധിയാളുകള്‍ രജിസ്‌ട്രേഷനുകള്‍ വികാരി ഫാ. തദേവൂസ് അരവിന്ദത്തിന് കൈമാറി. ശാലോം മീഡിയ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പള്ളി ചടങ്ങില്‍ സംബന്ധിച്ചു. പത്താം തീയതി ശനിയാഴ്‌ച രാവിലെ 8.30-ന് സീറോ മലങ്കര എക്‌സാര്‍ക്കേറ്റ് അധിപന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ശാലോം ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്യും.
പ്രശസ്‌ത വചനപ്രഘോഷകരായ ഷെവ ബെന്നി പുന്നത്തറ, ഡോ. ജോണ്‍ സി, ഫാ. ജോസഫ് വയലില്‍ എന്നിവര്‍ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നയിക്കും. ഫാ. ബിനു പലയ്‌ക്കാപ്പള്ളി, മാര്‍ക്ക് നിമോ, ടോബി മണിമലേത്ത് എന്നിവര്‍ യുവജനങ്ങളുടെ ധ്യാനത്തില്‍ വചനപ്രഘോഷണങ്ങള്‍ നടത്തും. ആത്മീയ സൗഖ്യവും, രോഗശാന്തിയും, ദൈവകൃപകളും നിറഞ്ഞ ശാലോം ഫെസ്റ്റിവലിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. രണ്ടുദിവസത്തെ ഭക്ഷണം ഉള്‍പ്പടെ മുതിര്‍ന്നവര്‍ക്ക് (13 വയസിനു മുകളില്‍) 70 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് (5-12) 40 ഡോളറും, അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യവുമാണ്. കുട്ടികള്‍ക്കായി ബേബി സിറ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് താഴെപ്പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.shalomworld.org കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി വാഴപ്പള്ളി (914 202 5003), ജോര്‍ജ് തോമസ് (516 655 4270), ജയിസണ്‍ ജോര്‍ജ് (516 474 1197), എല്‍ദോ കുരുന്നപ്പള്ളി (914 819 7873).
Comments