ഫ്രാന്‍സിസ് തടത്തില്‍
ഫിലാല്‍ഡല്‍ഫിയ: അമേരിക്കയിലെ പ്രവാസി മലയാളികള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിക്കണമെന് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (ഫോമ) പ്രസിഡന്റ് ജോര്‍ജ് മാത്യു. എം.സി.എന്‍ ചാനലില്‍ കര്‍മവീഥിയിലൂടെ എന്ന പരിപാടിക്ക് അനുവദിച്ച് അഭിമുഖത്തിലാണ് പ്രമുഖ ടാക്‌സ് പ്രാക്ടീഷണറും സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റുമായ ജോര്‍ജ് മാത്യും ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണുവേണ്ടി പ്രൈമറി റൗണ്ടില്‍ ഫിലഡല്‍ഫിയയില്‍ തെരഞ്ഞെടുപ്പുകമ്മിറ്റി അംഗമായിരുന്ന ജോര്‍ജ് ഫിലാഡല്‍ഫിയ സിറ്റിയില്‍ വിവിധ സിവില്‍ വകുപ്പുകളില്‍ അഡൈ്വസറായും കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അനുഭവങ്ങളും അഭിമുഖത്തില്‍ പങ്കുവച്ചു. ലോകത്ത് ആദ്യമായി ഒരു സംഘടനയുടെ പ്രസിഡന്റിനെ കടലില്‍ ആഡംബര നൗകയില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ടു എന്ന ഖ്യാതിയും ജോര്‍ജിന് സ്വന്തമാണ്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്കുണ്ടായ ഒട്ടേറെ അനുഭവങ്ങള്‍ ജോര്‍ജ് മാത്യും എം.സി.എന്‍ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം ശനിയാഴ്‌ച രാവിലെ 9.30-നും ഞായറാഴ്‌ച രാത്രി 7.30-നും (ET) എം.സി.എന്‍ ചാനലില്‍ കാണാം.
Comments