ഹൂസ്റ്റണ്‍: വടക്കന്‍ അമേരിക്കന്‍ ഐടി പ്രൊഫഷനലുകളുടെ സംഘടനയായ നായിപിന്റെ (NAAIIP) ആഭിമുഘ്യത്തില്‍ ഹൂസ്റ്റണില്‍ നടന്ന നൈപ് ചാപ്‌റ്റര്‍ സമ്മേളനം വിജയകരമായിരുന്നുവെന്ന് NAAIIP ഹൂസ്റ്റണ്‍ പ്രസിഡന്റ് ശ്രീ. പയസ് തോട്ടുകണ്ടത്തില്‍ അറിയിച്ചു. ഈ സമ്മേളനത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്‌മ എങ്ങനെ പരിഹരിക്കാം, പുതിയതായി നിലവില്‍ വരുന്ന പ്രവാസി ബില്ലിനെ കുറച്ചുള്ള ആശങ്കകളും മുഖ്യ വിഷയങ്ങളായിരുന്നു. യു.എസിലെ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഐ.ടി പരിശീലനം നല്‌കി കൊണ്ട് ജോലി ഉറപ്പു വരുത്തുന്ന ഒരു സംരംഭതിന് ഹൂസ്റ്റണില്‍ തുടക്കം കുറിച്ചു. അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യക്കാരായ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്കും അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പഠിച്ചിറങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂര്‌ത്തിയാക്കുന്ന ട്രെയിനികളെ NAAIIP-ല്‍ അംഗമായിട്ടുള്ള കമ്പനികളില്‍ നിയമനം ലഭിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റ് എന്നിവയുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഐ.ടി മേഖലയില്‍ വളരെ അധികം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരിക്കുന്നു.
പക്ഷെ ഈ തൊഴില്‍ അവസരങ്ങള്‍ ഉപയോഗപെടുത്തുവാന്‍ ഐ.ടിയില്‍ വേണ്ടത്ര പരിശീലനം ലഭിച്ചവര്‍ വളരെ കുറവാണ്. ഈ അവസരത്തിലാണ് നൈപ് ഈ മേഖലയില്‍ പരിശീലനം നല്‌കുവാനായിട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഇതുവഴി ഐടിയില്‍ ചെറിയ പരിചയം ഉള്ളവര്‍ക്കുവരെ വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കുവാനുള്ള രീതിയിലാണ് ഈ പരിശീലനം നൈപ് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ഏതു കോഴ്‌സിനു പോയാലും വളരെ നാളുകളുടെ പരിശീലനം ആവശ്യമാണ് എന്നിരുന്നാല്‍ തന്നെയും ജോലി ലഭിക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഐ ടി പരിശീലനം ലഭിച്ചവര്‌ക്ക്‌് വളരെ പെട്ടെന്ന് തന്നെ ജോലി ലഭിക്കുന്ന സാഹചര്യമാണ് നിലവില്‍ അമേരിക്കയില്‍ ഉള്ളത്. ഇന്ത്യക്കാരായ അമേരിക്കന്‍ നിവാസികള്‍ക്ക് ഈ പരിശീലനം നേടുക വഴി ഐ ടിയില്‍ മികച്ച ജോലി ലഭിക്കുകയും അതുവഴി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും സാധിക്കും. അവസരങ്ങള്‍ ഇല്ലാതെ വേറെ ഏതെങ്കിലും മേഖലയില്‍ തൊഴില്‍ തേടി പോയവര്‍ക്കും വളരെ എളുപ്പത്തില്‍ ഈ മേഖലയിലേക്ക് തിരിച്ചുവരാനും നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും. നിലവില്‍ നായിപിന്റെ മേല്‍നോട്ടത്തില്‍ ഷിക്കാഗോയില്‍ വളരെ വിജയകരമായി ഐ ടി പരിശീലനം നല്‌കിിവരുന്നു.
ഇ പരിശീലനത്തിന്റെ ആദ്യ ബാച്ച് അടുത്ത മാസം പുറത്തിറങ്ങും. ജോലി ഉള്ളവര്‍ക്ക് രാത്രിയില്‍ പരിശീലനം നേടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ഹൂസ്റ്റനിലുള്ള ആദ്യ ബാച്ചിന്റെ പരിശീലനം ഉടന്‍ തുടങ്ങുന്നതാണ്. ഈ പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, ഇതുമായി സഹകരിക്കാന്‍ താത്‌പര്യമുള്ളവര്‍ക്കും NAAIIP ഹൂസ്റ്റന്‍ പ്രസിഡണ്ട് ശ്രീ. പയസ് തോട്ടുകണ്ടത്തിലുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: +1630 788 2015, Email: pious11@yahoo.com ഈ മീറ്റിംഗില്‍ ശ്രീ. പയസ് തോട്ടുകണ്ടത്തില്‍ പ്രസിഡന്റ്, ശ്രീ. ജോഷി വര്‍ഗീസ് സെക്രടറി, ശ്രീ. അബ്രഹാം മാത്യു ട്രഷറര്‍, എക്‌സീകൂട്ടീവ് മെമ്പര്‍മാരായി ശ്രീ. ജിജോ വര്‍ഗീസ്, ശ്രീ ജിബിന്‍ മാത്യു, ശ്രീ. ജോമി ജോം, ഡാനി ജോര്‍ജ് എന്നിവരും പങ്കെടുത്തു.a
Comments