ഷാജി രാമപുരം
ഡാലസ് : മലങ്കര യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്തായും, തിരുവല്ലാ വൈ.എം.സി.എ സെക്രട്ടരി ജോയിജോണും ആഗസ്റ്റ് 9 മുതല്‍ 30 വരെ മാര്‍ ക്രിസോസ്റ്റം സ്പ്ന പദ്ധതിയ്ക്കായി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങല്‍ സന്ദര്‍ശിക്കുന്നു. തിരുവല്ലാ വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജന്മനാ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പഠനപരിശീലന കേന്ദ്രമായ വികാശ് സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 22 വര്‍ഷം പിന്നിടുന്നു. ഈ സ്‌ക്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ പലരും തങ്ങളുടെമാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ അനാഥരായിത്തീരുന്ന അവസ്ഥയാണ് ഇന്നുള്ളത്. മദ്ധ്യകേരളത്തില്‍ ഇത്തരം ആളുകളുടെ പുനരധിവാസത്തിനുവേണ്ടി ഒരു സ്ഥാപനം ഉണ്ടാവുകയെന്നത് അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ ഒരു സ്വപ്നമാണ്. തിരുവല്ലാ വൈ.എം.സി.എ. അഭിവന്ദ്യ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി 1.5 ഏക്കര്‍ സ്ഥലം കവിയൂര്‍ കണിയാംപാറയില്‍ ഗള്‍ഫ് മലയാളികളുടെയും, വൈ.എം.സി.എ അംഗങ്ങളുടെയും സഹായ സഹകരണത്തോടു കൂടി ഒരു കോടി രൂപ വില നല്‍കി വാങ്ങുകയുണ്ടായി. മാര്‍ ക്രിസോസ്റ്റം സ്വപ്ന പദ്ധതി എന്‌ന നാമകരണത്തില്‍ അറിയപ്പെടുന്ന ഈ പുനരധിവാസകേന്ദ്രം പ്രസ്തുത സ്ഥലത്ത് പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 2.5 കോടി രൂപ ചിലവാകും എന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. ഇരുപതിനായിരം ഡോളര്‍ നല്‍കുന്നവരുടെ പേരില്‍ ഒരു പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കുന്നതിലൂടെയും, പതിനായിരം ഡോളര്‍ നല്‍കി വികാസ് സ്‌ക്കൂള്‍ പേട്രണ്‍ ആകുന്നതിലൂടെയും, ആയിരം ഡോളര്‍ നല്‍കി ഫ്രണ്ട്‌സ് ഓഫ് വൈ.എം.സി.എ വികാസ് സ്‌ക്കൂള്‍ എന്ന നിലയിലും ഈ പദ്ധതിയെ സഹായിക്കാം എന്ന് വൈ.എം.സി.എ. പ്രസിഡന്റ് ബിജു ലങ്കാഗിരി, പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് പി.ഡി. ജോര്‍ജ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയി ജോണ്‍ 9447456027
Comments