ന്യൂജെഴ്‌സി: കേരള അസോസിയേഷന്‍ ഓഫ് ന്യുജേഴ്‌സിയുടെ (കെ.എ.എന്‍.ജി) ഓണാഘോഷത്തിന്റെ കിക്കോഫ് ആഗസ്റ്റ് 3 ശനിയാഴ്ച നടക്കും. അന്നേ ദിവസം നടക്കുന്ന ഏകദിന പിക്‌നിക് 'സമ്മര്‍ ബാഷി' നോടനുബന്ധിച്ചായിരിക്കും കിക്കോഫ് നടത്തുക എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ അറിയിച്ചു. ന്യുജേഴ്‌സിയിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരവധി പ്രമുഘര്‍ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് ഏവരെയും ഭാരവാഹികള്‍ ക്ഷണിക്കുന്നതായി അറിയിച്ചു.
സംഘടനയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായേക്കാവുന്ന ജനങ്ങള്‍ക്ക് ആവേശവും, ആനന്ദവും ഉന്മേഷവും പകര്‍ന്നു നല്‍കാനുള്ള "സമ്മര്‍ ബീച്ച് ബാഷ്' എന്ന ബീച്ച് പിക്‌നിക് ആണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ നിന്ന്, മാനസിക പിരിമുറുക്കങ്ങള്‍ക്ക് അവുധി കൊടുത്ത്, ഒരു ദിവസം ആസ്വദിക്കാനും, ആനന്ദിക്കാനും ആര്‍ത്തുല്ലസിക്കാനും കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സഘാടകര്‍ അറിയിച്ചു. ആഗസ്റ്റ് 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകീട്ട് 7 മണി വരെ ഫോര്‍ട്ട് ഹാങ്കോക്കിലെ സാന്റി ഹുക്കിലാണ് (U.S. Coast Guard Exclusive Propetry, opposite Ferry Dock, Fort Hancock) പിക്‌നിക്. കാഞ്ചിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടില്ലാത്ത ഒരു പരിപാടിയാണിത്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുംവിധമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
വോളിബോള്‍, ലൈവ് ഡി.ജെ., കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിച്ചാനന്ദിക്കാന്‍ പര്യാപ്തമായ ഗെയിംസ്, സൈക്കിള്‍ സവാരി, ഫിഷിംഗ് മുതലായവ ചിലതു മാത്രം. സമ്മര്‍ ബീച്ച് ബാഷില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ബീച്ച് കസേരകളും കുടയും കൊണ്ടുവരണമെന്ന് കോഓര്‍ഡിനേറ്റര്‍മാരായ നന്ദിനി മേനോന്‍, നീനാ ഫിലിപ്പ്, ജയന്‍ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments