ലോസ്‌ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 15 മുതല്‍ 26 വരെ തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓഗസ്റ്റ് 15-ന് കൊടിയേറുന്ന തിരുനാളില്‍ ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്‌ക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് വാടാന മുഖ്യകാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 16 മുതല്‍ ഒമ്പത് ദിവസത്തേക്ക് എല്ലാദിവസവും വൈകുന്നേരം 7.15-ന് കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 17-ന് സീറോ മലങ്കര റീത്തിലും, 18-ന് ലത്തീന്‍ റീത്തിലും ആയിരിക്കും കുര്‍ബാന അര്‍പ്പിക്കുക. ഓഗസ്റ്റ് 18-ന് ഞായറാഴ്‌ച 10.30-ന് ഇംഗ്ലീഷില്‍ കുട്ടികള്‍ക്കായി പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. 19-ന് നടക്കുന്ന വി കുര്‍ബാന ഇടവക കുടുംബത്തിലേയും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വല്യപ്പച്ചന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാന തിരുനാളിന്റെ തലേദിവസമായ ഓഗസ്റ്റ് 24-ന് അഞ്ചുമണിക്ക് തുടങ്ങുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്കും നൊവേനയ്‌ക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നത് റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ആയിരിക്കും. ഇതേ തുടര്‍ന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ് 25-ന് രാവിലെ 10.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും. റവ.ഫാ. സിബി നെല്ലൂര്‍ ആണ് മുഖ്യകാര്‍മികന്‍. ആനന്ദ് കുഴിമറ്റത്തില്‍, കുര്യന്‍ പാലിയക്കര, ബാസ്റ്റിന്‍ ജോസ്, ഡോ. ബിജു പൗലോസ്, സേവ്യര്‍ പടയാറ്റി, ജോര്‍ജ് ചാക്കോ എന്നിവരാണ് തിരുനാളിന്റെ പ്രസുദേന്തിമാര്‍. ഓഗസ്റ്റ് 26-ന് വൈകുന്നേരം 7.15-ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയും, 2014-ലെ തിരുനാള്‍ ഏറ്റു നടത്തുന്നവര്‍ക്കുള്ള പ്രസുദേന്തി വാഴ്‌ചയും കഴിഞ്ഞ് കൊടിയിറക്കുന്നതാണ്. ആത്മീയ നിറവോടെ വിശ്വാസത്തില്‍ കൂടുതല്‍ തീക്ഷണതയുള്ളവരാകുവാന്‍ തിരുനാളിലും തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് വി. അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ. കുര്യാക്കോസ് വാടാന, കൈക്കാരന്മാരായ ബിന്‍സണ്‍ ജോസഫ്, സോണി അറയ്‌ക്കല്‍, തിരുനാള്‍ കണ്‍വീനര്‍ സാജു കൈതത്തറ എന്നിവര്‍ ക്ഷണിക്കുന്നു. പ്രീത പുതിയകുന്നേല്‍ അറിയിച്ചതാണിത്.
Comments