അനിയന്‍ ജോര്‍ജ്: 14 ജില്ലകളിലും പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ച്, ഇപ്പോള്‍ തിരുവനന്തപുരം പോലീസ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന പി.വിജയന്‍ ഐഎഎസ്, ഒരിക്കല്‍ കൂടി തന്റെ മികവാര്‍ന്ന നയചാതുര്യം കൊണ്ട് തിരുവനന്തപുരം നഗരത്തിന്റെയും നഗരവാസികളുടെയും ആരാധ്യപുരുഷനായി മാറി. കഴിഞ്ഞ രണ്ട് മാസക്കാലമായി അനന്തപുരിയില്‍ അരങ്ങേറുന്ന യുവജന സമരങ്ങളെയും, ബഹുജന സമരങ്ങളേയും വളരെ മികവോടെ നേരിട്ട പി. വിജയന്റെ ഏറ്റവും വലിയ അഗ്നി പരീക്ഷണമായിരുന്നു ഇടതുപക്ഷത്തിന്റെ അനിശ്ചിതകാല സമരം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 25000 ത്തോളം ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും, ജില്ലാ കമ്മറ്റികളില്‍ നിന്നും, ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനെ ഉപരോധിക്കുവാന്‍ എത്തി ചേര്‍ന്ന ഒരു ലക്ഷത്തോളം പ്രവര്‍ത്തകരെ, നേരിടുവാന്‍ കേന്ദ്ര സൈന്യത്തിന്റെ സഹായം തേടിയ കേരളാ ഗവണ്‍മെന്റിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ആഗസ്റ്റ് 12 :എന്തും സംഭവിക്കാവുന്ന നിമിഷങ്ങളിലൂടെ കടന്നു പോയ തിരുവന്തപുരം നഗരത്തിന്റെ സുരക്ഷയ്ക്ക് കാവല്‍ നിന്നത് 47 കാരനായ പി.വിജയന്റെ നേതൃത്‌വ്തതിലുള്ള പോലീസ് ആയിരുന്നു. സമരക്കാരുടെ പക്ഷത്തുനിന്നും എത്ര വലിയ പ്രകോപനങ്ങളുണ്ടായാലും, സംയംമനം പാലിക്കുവാന്‍ 52000 പോലീസ് സേനയ്ക്ക് പി. വിജയന്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയത്. 16 മണിക്കൂര്‍ നീണ്ട ഉപരോധത്തില്‍ തിരുവനന്തപുരം നഗരം വലഞ്ഞപ്പോള്‍, സമരക്കാരുടെ സഹായത്തിനും, പോലീസ് സേനയ്ക്ക് ആത്മവീര്യത്തിനും, ഭരണാധികാരികളുടെ സുരക്ഷയ്ക്കും പി വിജയന്‍ കാവല്‍ നിന്നു. അനിശ്ചിതകാല സമരതതിന് ആഗസ്റ്റ് 13ന് അന്ത്യം കുറിച്ചപ്പോള്‍, സമരക്കാര്‍ക്കു വേണ്ടി പ്രത്യേക ബസുകളും, ട്രെയിനുകളും ഏര്‍പ്പെടുത്തി, ഇടതുപക്ഷത്തിന്റെയും കണ്ണിലുണ്ണിയായി പി. വിജയന്‍ മാറുകയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 163 മാര്‍ക്ക് നേടി, പഠനം ഉപേക്ഷിച്ച് കുടുംബത്തെ സംരക്ഷിക്കൂവാന്‍ കൂലിവേല ചെയ്ത വിജയന്‍, നിശ്ചയ ദാഢ്യത്തോടെ തിരികെ വന്ന് വീണ്ടും പരീക്ഷ എഴുതിയ പി.വിജയന്റെ ജീവിതത്തില്‍ പിന്നെ റാങ്കുകളുടെ പെരുമഴയായിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്ന പി.വിജയന്റെ ഈ റെക്കോര്‍ഡ് കേരളത്തിലെ എല്ലാ ജില്ലകളിലും പോലീസിന്റെ തലപ്പത്തിരിയ്ക്കുവാനും, എല്ലാ സിറ്റികളിലും കമ്മീഷ്ണര്‍ പദവി അലങ്കരിക്കുവാനും സാധിക്കും. കേരളത്തിലെ തിരറഞ്ഞെടുക്കപ്പെട്ട സ്‌ക്കൂളുകളില്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ കണ്ടുപിടിച്ച്, യുവതലമുറയെ പോലീസും സമൂഹമായും ബന്ധിപ്പിച്ച പി. വിജയനെ അടുത്തകാലത്ത് അമേരിക്കയിലെ ജോണ്‍ ഹോപ്കിങ്‌സ് യൂണിവേഴ്‌സിറ്റി ആദരിച്ചു. കോട്ടയം, എറണാകുളം തുടങ്ങി ഒട്ടേറെ ജില്ലകളില്‍ കലക്ടറായിരുന്ന ഡോ. ബീന ഐഎഎസ് ആണ് വിജയന്റെ വിജയത്തിന് പിന്നിലെ വിജയരഹസ്യം.
Comments
Real Hero ....