തോമസ് റ്റി ഉമ്മന്‍
ഇന്ത്യയുടെ അറുപത്തി ഏഴാമത് സ്വാതന്ത്രദിനാഘോഷപരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിപുലമായ പരിപാടികളോടുകൂടെ നടത്തപ്പെട്ടു. കോണ്‍സുലേറ്റ് ജനറല്‍ ജ്ഞാനേശ്വന് മുലായ്, ഡെപ്യൂട്ടി സി.ജി. ഡോ. ദേവയാനി കൊബ്രാഗഡെ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുത്തു. മലയാളി സമൂഹത്തില്‍ നിന്നും തോമസ് റ്റി. ഉമ്മന്‍, പോള്‍ കറുകപ്പിള്ളില്‍, ഡോ. തോമസ് എബ്രഹാം, ഷീലാ ശ്രീകുമാര്‍, ഗുരു ദിലീപ്ജി, വര്‍ഗീസ് കളത്തില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അനൗപചാരികമായ ചര്‍ച്ചയില്‍ ഓസിഐ, വിസാ സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പ്രവാസികള്‍ നേരിടുന്ന ഓസിഐ, വിസാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും, കാര്യങ്ങള്‍ സുഗമമാക്കുവാനും ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്ന് അംബാസിഡര്‍ മുലായ്, തോമസ് റ്റി. ഉമ്മനെയും പോള്‍ കറുകപ്പിള്ളിയേയും അറിയിച്ചു.
Comments