You are Here : Home / USA News

ബെന്നി വാച്ചാച്ചിറ ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, August 19, 2013 12:00 hrs UTC

ഷിക്കാഗോ: 2014-ല്‍ ഫിലഡല്‍ഫിയായില്‍ നടക്കുന്ന ഫോമയുടെ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ഷിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ആരംഭം മുതല്‍ ഇന്നുവരെ ഈ മഹത്തായ സംഘടനയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കാകുകയും സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് ബെന്നി വാച്ചാച്ചിറ. സാമൂഹിക-സാംസ്‌ക്കാരിക രംഗത്ത് അനേക വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും നേതൃത്വപാടവവും കൈമുതലായിട്ടുള്ള ബെന്നി, ഫൊക്കാന ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫോമ നാഷണല്‍ എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മലയാളം ഐ.പി.ടി.വി. റീജിയണല്‍ ഡയറക്ടര്‍, ഷിക്കാഗോയിലെ ക്‌നാനായ സമുദായ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന വ്യക്തിയും കൂടിയാണ്.കൂടാതെ, ഷിക്കാഗോയില്‍ നടന്നിട്ടുള്ള മെഗാ സ്റ്റേജ് പ്രോഗ്രാമുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പത്മശ്രീ ഡോ. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, വേണുഗോപാല്‍, സുജാത തുടങ്ങിയ എല്ലാ പ്രമുഖ വ്യക്തികളുടേയും പ്രോഗ്രാമുകള്‍ നടത്തി ഒരു നല്ല സംഘാടകനെന്ന പേര് സമ്പാദിച്ചിട്ടുള്ള വ്യക്തിയുമാണ്. ഫോമയുടെ നാലാമത് കണ്‍വന്‍ഷന്‍ ചരിത്രസംഭവമാക്കി മാറ്റുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ ശ്രമിക്കുമെന്ന് ബെന്നി വാച്ചാച്ചിറ പറഞ്ഞു. വിവിധ മേഖലകളില്‍ അനവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ബെന്നി വാച്ചാച്ചിറയുടെ സേവനം ഫോമയുടെ 2014-ലെ കണ്‍വന്‍ഷനില്‍ പ്രതിഫലിക്കുമെന്നും, ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം ഫലപ്രദമായി ഉപയോഗിച്ച് കണ്‍വന്‍ഷന്‍ വമ്പിച്ച വിജയത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.