ഡാലസ്: സെപ്റ്റംബര്‍ 17,18,19,20 എന്നീ തിയതികളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മാര്‍ത്തോമ സുറിയാനി സഭ പ്രതിനിധി സമ്മേളനത്തിന് ഡാലസില്‍ നിന്നും ശ്രീ. എബ്രഹാം തെക്കേമുറി, ശ്രീ. ജോണ്‍ ഉമ്മന്‍ എന്നിവര്‍് പങ്കെടുക്കുമെന്ന് അറിയിച്ചു. അലക്സാണ്ടര്‍ വലിയ മെത്രാപ്പോലിത്ത സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തുന്ന യോഗത്തില്‍ 2012- 2013 ലെ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവു കണക്ക്, 2013- 14 ലെ ബെഡ്ജെറ്റ് എന്നിവ അവതരിപ്പിക്കും. നാലു ദിവസം തുടര്‍ച്ചയായി നടത്തുന്ന ഈ സമ്മേളനത്തില്‍ `നീതിയും സമാധാനവും ജീവന്റെ രക്ഷയ്ക്ക്' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗ ക്ലാസ്സുകളും, തുടര്‍ന്ന് ചര്‍ച്ചകളും നടത്തപ്പെടും.
Comments