വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ ഡി.സിയിലെ ബസിലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സപ്‌ഷനിലേക്കുള്ള പതിനാറാമത് വാര്‍ഷിക വേളാങ്കണ്ണി തീര്‍ത്ഥാടനം ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ (ഐ.എ.സി.എ) ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ ഏഴാം തീയതി നടക്കും. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കത്തോലിക്കരുടെ സംഘടനയായ ഐ.സി.എ.സിയുടെ നേതൃത്വത്തില്‍ വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം നാഷണല്‍ ഷ്രൈനില്‍ സ്ഥാപിച്ച 1997 മുതല്‍ മുടങ്ങാതെ നടന്നുവരുന്നതാണ് വേളാങ്കണ്ണി തീര്‍ത്ഥാടനം. ഇന്ത്യന്‍ ഉപഭൂഖണ്‌ഡങ്ങളില്‍പ്പെട്ട കത്തോലിക്കര്‍ ഒത്തുചേരുന്ന ഈ തീര്‍ത്ഥാടന വേള സൗത്ത് ഏഷ്യയിലെ വിവിധങ്ങളായ കത്തോലിക്കാ വിശ്വാസ പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനാക്രമങ്ങളും പ്രകടമാക്കുന്ന അപൂര്‍വ്വ അവസരമാണ്. കേരളത്തിലെ കത്തോലിക്കാ ക്രമം അനുസരിച്ചുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാന ആയിരിക്കും ഈവര്‍ഷം നടക്കുക.സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്ന സമൂഹബലിയില്‍ വാഷിംഗ്‌ടണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വേള്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരും അനേകം വൈദീകരും സഹകാര്‍മികരായിരിക്കും. ഇംഗ്ലീഷിലുള്ള കുര്‍ബാനയ്‌ക്ക് നൂറ് അംഗ ഗായകസംഘം അകമ്പടി സേവിക്കും. ഗാനങ്ങള്‍ തയാറിക്കയത് റവ.ഡോ. ജോസഫ് പാലയ്‌ക്കല്‍ സി.എം.ഐയും, ജോര്‍ജ് താലിയയുമാണ്. കുര്‍ബാനമധ്യേ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വേള്‍ വചന സന്ദേശം നല്‍കും. ഉച്ചയ്‌ക്ക് ഒരുമണിക്ക് ക്രിപ്‌റ്റ് ചര്‍ച്ചിലാണ് തീര്‍ത്ഥാടന പരിപാടി ആരംഭിക്കുന്നത്. ഒരു മണിക്ക് കുമ്പസാരം, 1.30-ന് കൊന്തനമസ്‌കാരം, രണ്ടിന് മുകളിലത്തെ പ്രധാന പള്ളിയിലേക്ക് പ്രദക്ഷിണം, 2.30-ന് കുര്‍ബാന, 4 മണിക്ക് കുട്ടികള്‍ക്കുള്ള ആശീര്‍വാദം, നൊവേന, 5 മണിക്ക് തൊട്ടടുത്തുള്ള കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ പ്രസ്‌ബില്ലാ ഹാളില്‍ റിസപ്‌ഷന്‍, ഡിന്നര്‍ എന്നിങ്ങനെയാണ് പരിപാടികള്‍.
Comments