ന്യൂയോര്‍ക്ക്:- യോങ്കേഴ്‌സ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 16 വര്‍ഷമായി ന്യൂയോര്‍ക്കിലും പരിസര പ്രദേശത്തുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരത കലകളും അഭ്യസിപ്പിക്കുന്ന എം.ജി. എം സ്റ്റഡി സെന്റിന്റെ 17-ാമത് അധ്യയന വര്‍ഷം സെപ്റ്റംബര്‍ 15-ാം തിയതി ഞായറാഴ്ച 3 മണിക്ക് യോങ്കോഴ്‌സ് “ പബ്ലിക് സ്‌കൂള്‍ 29-ല്‍ “ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫാ. നൈനാന്‍ റ്റി. ഈശോ അിറയിച്ചു. പ്രസംഗം, വികസനം, ശാസ്ത്രീയ സംഗീതം, ഭാരതീയ നൃത്ത കലകള്‍, പിയാനോ കൂടാതെ മാതൃഭാഷയായ മലയാളത്തിനും വിദഗ്ദ്ധ അധ്യാപകരാല്‍, പരിശീലനം നല്‍കി വരുന്നു. പ്രശസ്ത പ്രസംഗ വ്യക്തിത്വ വികസന പരിശീലകന്‍ ഫാ. ജോബ്‌സന്‍ കോട്ടപ്പുറം, വലിയ ശിഷ്യ സമ്പത്തുള്ള സംഗീത അധ്യാപിക ഹെലന്‍ ജോര്‍ജ്, മലയാളഭാഷാ അധ്യാപിക ലീലാമ്മ ജോര്‍ജുകുട്ടി, കൂടാതെ ഈ വര്‍ഷം മുതല്‍ അനുഗ്രഹീത നര്‍ത്തകിയും, പ്രഗല്‍ഭ നൃത്ത അധ്യാപികയുമായ ബ്രന്ദാ പ്രസാദ്, ഭരതനാട്യം , മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്ത കലകളിലും പ്രശസ്ത പിയാനോയിസ്റ്റ് ലാന (റഷ്യ) കുട്ടികളെ പിയാനോയും പരിശീലിപ്പിക്കുന്നു. കൂടാതെ ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം ഇംഗ്ലീഷ്, മാത്ത്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് വിദഗ്ദ്ധ അധ്യാപകരാല്‍ ട്യൂഷന്‍ ക്ലാസുകളും നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍, വിവിധ ദേവാലയങ്ങളും സംഘടനകളും നടത്തിയ കലാ മത്സരങ്ങളില്‍ എം.ജി.എം സ്റ്റഡി സെന്ററിലെ കുട്ടികള്‍ ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. നമ്മുടെ മക്കള്‍ക്ക് മാതൃഭാഷയും , ഭാരതത്തിന്റെ കലാ രൂപങ്ങളും, അതിലുപരി മഹത്തായ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും പകര്‍ന്നു നല്‍കാന്‍ എം.ജി.എം സ്റ്റഡി സെന്ററിന്റെ സേവനം ഉപകരിക്കും. എല്ലാ ഞായറാഴ്ചയും 3 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ക്ലാസുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. നൈനാന്‍. റ്റി . ഈശോ 914-645-0101 അഡ്രസ്: സ്‌കൂള്‍ 29, ക്രോയ്‌ഡോണ്‍ റോഡ്, യോങ്കേഴ്‌സ്-10710
Comments