You are Here : Home / USA News

ഡബ്ലു.എം.സി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് ഉദ്ഘാടനവും ഓണാഘോഷവും

Text Size  

Story Dated: Thursday, August 29, 2013 11:15 hrs UTC

ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട്, ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ഔപചാരിക ഉദ്ഘാടനവും ഓണാഘോഷവും സെപ്റ്റംബര്‍ 21ന് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ റവ.ഡോ. പാലയ്ക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നതായിരിക്കുമെന്ന് പ്രസിഡന്റ് സാബു ജോസഫ് സി.പി.എ അറിയിച്ചു. വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആകര്‍ഷകങ്ങളാകുമ്പോള്‍ ട്രൈസ്റ്റേറ്റ്‌ ഭാരവാഹികളും അമേരിക്കന്‍ റീജിയണല്‍ നേതാക്കളും, ഗ്ലോബല്‍ നേതാക്കളും പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നുള്ളത് ഫിലി പ്രൊവിന്‍സിനു പ്രചോദനവും, ഊര്‍ജവും പകരുന്നുവെന്ന് സെക്രട്ടറി ജോര്‍ജ് പനയ്ക്കല്‍ പറഞ്ഞു. പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ആലീസ് ആറ്റുപുറം, ബാബു ചിയേഴത്ത്, രാജു പടയാറ്റില്‍, സജി സെബാസ്റ്റ്യന്‍, ജോസഫ് ചെറിയാന്‍, റോയ് തോമസ്, ജെറിന്‍ പാലത്തിങ്കല്‍, സാറാമ്മ മാത്യു, മോഹനന്‍ പിള്ള, ജോര്‍ജ് ദേവസി അമ്പാട്ട്, തോമസ് കെ. പുരയ്ക്കല്‍, ഷാജി മിറ്റത്താനി, ജോസ് പാലത്തിങ്കല്‍, ഏബ്രഹാം വി. ഈശോ, ജോയി കരുമത്തി മുതലായവരുടെ ചുമതലയില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫിലി പ്രൊവിന്‍സിന്റെ കന്നി ഓണം പൊടിപൊടിക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ചെയര്‍മാന്‍ മനോജ് ജോസും, റീജിയണല്‍ വൈസ് ചെയര്‍മാന്‍ ജോസ് ആറ്റുപുറവും അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുഡ് വില്‍ അംബാസഡര്‍ ആന്‍ഡ്രൂ പാപ്പച്ചന്‍, അമേരിക്ക റീജിയണ്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു, ഷോളി കുമ്പിളുവേലി എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റീജിയണല്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസ്, ജോര്‍ജ്, ഫിലിപ്പോസ് തോമസ്, തോമസ് ഏബ്രഹാം, നിബു വെള്ളവന്താനം, എന്നീ നേതാക്കള്‍ അനുമോദനങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, അംഗത്വമെടുക്കുന്നതിനുമായും ബന്ധപ്പെടുക: സാബു ജോസഫ് : 2679183190; ജോര്‍ജ് പനയ്ക്കല്‍ : 2675794496; രാജു പടയാറ്റില്‍ : 2153568665.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.