ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭയുടെ സഫ്രഗന്‍ മെത്രാപോലീത്താ റൈറ്റ്.റവ. ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് തിരുമേനിയുടെ എഴുപത്തഞ്ചാം ജന്മദിനം ഇന്ന്. 1938 ആഗസ്റ്റ് 29ന് നിരണം മാറ്റാക്കല്‍ വെണ്‍പറമ്പില്‍ വി.കെ. ഉമ്മന്റേയും, മറിയാമ ഉമ്മന്റേയും മകനായി ജനിച്ച ഡോ. സഖറിയാസ് 1966 ജൂലായ് 9നാണ് മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത്. 1980 മെയ് 1ന് എപ്പിസ്‌ക്കോപ്പായായി സ്ഥാനാരോഹണം ചെയ്ത തിരുമേനി 2004 ജൂലായ് 3ന് മാര്‍ത്തോമാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായി അവരോധിതനായി. പ്രിസ്റ്റന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടി 1974 ല്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനം, അടൂര്‍- മാവേലിക്കര, കോട്ടയം-റാന്നി, മദ്രാസ് - കുന്ദംകുളം ബോംബെ ഡല്‍ഹി, മലേഷ്യ-സിംഗപ്പൂര്‍, കോട്ടയം-കൊച്ചി തുടങ്ങിയ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ച തിരുമേനി 2005 മുതല്‍ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസനത്തിന്റെ ചുമതലയിലാണ്. അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആസ്ഥാനമായ സീനായ മാര്‍ത്തോമാ സെന്റര്‍, പത്തനാപുരത്തുള്ള ആശാഭവന്‍, സാധുസദനം വെണ്‍മണി, ദളിത് ഡവലപ്പ്‌മെന്റ് പ്രോജക്ട് തുടങ്ങിയവ തിരുമേനിയുടെ ദീര്‍ഘവീഷണത്തിന്റെ ഫലമാണ്. മാര്‍ത്തോമാ സഭയുടെ ദീര്‍ഘവീഷണത്തിന്റെ ഫലമാണ്. മാര്‍ത്തോമാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച തിരുമേനി ആത്മീയ കാര്യങ്ങളില്‍ അതീവ തല്പരനാണ്.
Comments