ടൊറന്റോ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ് 24,25 തീയതികളില്‍ ആചരിച്ചു. സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ചാന്‍സലറായ റവ. തോമസ് പോള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 24-ന് വൈകിട്ട് 6.30-ന് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ധ്യാന പ്രസംഗവും മിസ്സിസ്സാഗാ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ലാസര്‍ റമ്പാന്‍ കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ നടന്നു. ദൈവമാതാവിനോടുള്ള ഭക്തി അത്യന്തം ഉത്‌കൃഷ്‌ടവും പുണ്യപ്രദവുമെന്ന് വി. വേദപുസ്‌തകത്തെ ഉദ്ധരിച്ചുകൊണ്ട് കോര്‍എപ്പിസ്‌കോപ്പ ഭക്തജനങ്ങളെ ഓര്‍മ്മിപ്പിച്ചു. 25-ന് രാവിലെ വി. കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ആഘോഷപൂര്‍വ്വമായ റാസയും റവ. തോമസ് പോളിന്റെ നേതൃത്വത്തില്‍ നടന്നു. ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയോടെ ഇടവകയുടെ ആദ്യത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. ചടങ്ങുകളില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ച ഏവര്‍ക്കും വികാരി റവ.ഡോ. ഡാനിയേല്‍ തോമസ് നന്ദി അര്‍പ്പിച്ചു.
Comments